go

ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ ഒരു കോടിയിലേറെ രൂപയുടെ സ്വർണവുമായി 3 പേർ പിടിയിൽ

1. കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായ യാത്രക്കാരുടെ കാലുകളിൽ സ്വർണമിശ്രിത പായ്ക്കറ്റുകൾ കെട്ടിവച്ച നിലയിൽ. 2. യാത്രക്കാരിയിൽനിന്നു കസ്റ്റംസ് കണ്ടെടുത്ത സ്വർണമിശ്രിതം.
SHARE

കരിപ്പൂർ ∙ 3 യാത്രക്കാർ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിയിലേറെ രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി.  മസ്കത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ മുംബൈ സ്വദേശിനിയിൽനിന്നാണ് 620 ഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തത്. 15 ലക്ഷത്തിലേറെ രൂപ വില കണക്കാക്കുന്നു. യാത്രക്കാരിയെ സംശയംതോന്നി കസ്റ്റംസ് ചോദ്യംചെയ്യുകയായിരുന്നു. 2 പൊതികളിലാക്കിയാണു ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്.

കാസർകോട് സ്വദേശികളായ പുതുർ മോഗ്രൽ ഹംസ ജാവേദ്, തളങ്കര മുപ്പതാം മൈൽ പള്ളിക്കൽ ഇബ്രാഹിം ജാവിദ് മിയാദ് എന്നിവർ കാലുകളിൽ കെട്ടിവച്ച് കടത്താൻ ശ്രമിച്ച 85 ലക്ഷം രൂപയുടെ 2.7 കിലോഗ്രാം സ്വർണവും പിടികൂടി. കാലുകളിൽ സ്വർണമിശ്രിതത്തിന്റെ പായ്ക്കറ്റുകൾ കെട്ടിവച്ച് ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽനിന്നാണ് ഇരുവരും എത്തിയത്. 1688 ഗ്രാം വീതം മിശ്രിതം ഇരുവരിൽനിന്നു കണ്ടെടുത്തു. ഡപ്യൂട്ടി കമ്മിഷണർ നിധിൻ ലാൽ, അസിസ്റ്റന്റ് കമ്മിഷണർമാരായ സുരേന്ദ്രനാഥ്, ഡി.എൻ.പന്ഥ്, സൂപ്രണ്ടുമാരായ ഗോകുൽദാസ്, ബിമൽദാസ്, ഐസക് വർഗീസ്, ജ്യോതിർമയ്, രാധ, ഉദ്യോഗസ്ഥരായ വിജിൽ, ശിൽപ, അഭിനവ്, രാമേന്ദ്രസിങ്, റഹീസ്, അഭിലാഷ്, രാജൻറായ്, ഫ്രാൻസിസ്, ബിനു, ഗഫൂർ എന്നിവരാണ് സ്വർണം പിടികൂടിയത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama