go

3 ലക്ഷത്തിന്റെ ലഹരി ഉൽപന്നങ്ങൾ പിടികൂടി

സന്തോഷ്, മൊയ്തീൻകുട്ടി
SHARE

കോട്ടയ്ക്കൽ ∙ നിരോധിച്ച 3 ലക്ഷം രൂപയുടെ ലഹരി ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. 2 പേരെ അറസ്റ്റ് ചെയ്തു. ഓമച്ചപ്പുഴ കൈതക്കാട്ടിൽ സന്തോഷ്(41), തെയ്യാല കുണ്ടിൽ പരേക്കാട്ടിൽ മൊയ്തീൻകുട്ടി(50) എന്നിവരെയാണ് എസ്ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നർകോട്ടിക് സ്ക്വാഡ് പിടികൂടിയത്.

ബെംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ എത്തിച്ച ലഹരി ഉൽപന്നങ്ങളാണ് എടരിക്കോട്ടു വച്ച് പിടികൂടിയത്.  6,000 പാക്കറ്റാണ് ഇവർ കൊണ്ടുവന്നത്. നർകോട്ടിക് സെൽ ഡിവൈഎസ്പി ഷംസ്, ഡിവൈഎസ്പി സുരേഷ് കുമാർ, സിഐ പി.യൂസഫ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. ഇവരെ ജാമ്യത്തിൽ വിട്ടു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama