go

കാലു തളർന്ന കൂട്ടുകാരിയെ ഒപ്പംകൂട്ടി പോത്തന്നൂർ സ്കൂളിന്റെ ഒപ്പന

malappuram-oppana
എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ പോത്തന്നൂർ ജിയുപി സ്കൂളിന്റെ ഒപ്പന സംഘത്തിൽ മണവാട്ടിയായി എത്തിയ ശിവപ്രിയ സുനിൽ.
SHARE

ചങ്ങരംകുളം ∙ കാലുകൾ തളർന്ന ശിവപ്രിയ സുനിലിന് പുതുമണവാട്ടിയാകാൻ മോഹം. സഹപാഠികളും അധ്യാപകരും പിന്തുണയുമായി എത്തിയപ്പോൾ എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ താരമായി ശിവപ്രിയ. പോത്തന്നൂർ ജിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ശിവപ്രിയ സഹപാഠികളുടെ സഹായത്തോടെയാണ് ഒപ്പന വേദിയിലെത്തിയത്. അജി കോലൊളമ്പ്, ഭദ്ര അനിൽ എന്നിവർ അണിയിച്ചൊരുക്കി എടുത്താണ് ശിവപ്രിയയെ വേദിയിലെത്തിച്ചത്.

നല്ല രീതിയിൽ പൂർത്തിയാക്കിയ ഒപ്പന എ ഗ്രേഡും നേടി. സെറിബ്രൽ പാൾസി  ബാധിച്ച ശിവപ്രിയ പൊൽപാക്കരയിലെ സുനിലിന്റെയും സിന്ധുവിന്റെയും ഏക മകളാണ്. സ്വന്തമായി വീടില്ലാത്ത കുടുംബം വാടക വീട്ടിലാണ് താമസം. സ്കൂട്ടർ മെക്കാനിക്കായ സുനിലിന്റെ വരുമാനം മകളുടെ ചികിത്സയ്ക്കുതന്നെ തികയാത്ത സ്ഥിതിയാണ്. തുടർച്ചയായ ചികിത്സ കടുത്ത സാമ്പത്തിക ബാധ്യതയിലാക്കിയെങ്കിലും മകളുടെ ആഗ്രഹങ്ങൾക്ക് ഒപ്പമെത്താൻ ശ്രമിക്കുകയാണ് രക്ഷിതാക്കൾ.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama