go

റേഷൻ: പ്രളയത്തിൽ നശിച്ചതിന് പകരം സ്റ്റോക്ക് നൽകിയില്ല

palakkad news
SHARE

കൊളത്തൂർ ∙ ജില്ലയിൽ പ്രളയകാലത്ത് റേഷൻകടകളിൽ വെള്ളം കയറിയതുമൂലം നശിച്ച ടൺ കണക്കിന് ഭക്ഷ്യധാന്യത്തിന് പകരം സ്റ്റോക്ക് ഇതുവരെയും നൽകിയില്ല. അതേസമയം, കടകളിലെ ഇ പോസ് മെഷീനിലുള്ള കണക്കിൽ നിന്ന് നീക്കാത്തതിനാൽ ഇതു കൂടി ചേർത്താണ് നിലവിലുള്ള സ്റ്റോക്ക് കാണിക്കുന്നത്. കടയിലെ ബോർഡിൽ രേഖപ്പെടുത്തുന്നതും നശിച്ച അരിയുടെ അളവ് കൂടി കൂട്ടി ചേർത്താണ്. ഇതിനാൽ കടയിലേക്ക് ആവശ്യത്തിന് അരി ലഭിക്കാത്ത സാഹചര്യവുമുണ്ട്.

ബോർഡിൽ സ്റ്റോക്ക്  രേഖപ്പെടുത്തുമ്പോഴും കടയിലെത്തുന്നവർക്ക് നൽകാൻ അരി ഉണ്ടാകില്ലെന്നതാണ് ഇതിന്റെ ദുരവസ്ഥ. ആദ്യ പ്രളയത്തിൽ നിലമ്പൂർ, തിരൂർ, തിരൂരങ്ങാടി, പൊന്നാനി, പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫിസ് പരിധികളിലെ ഒട്ടേറെ റേഷൻ കടകളിൽ വെള്ളം കയറി വലിയ തോതിൽ ഭക്ഷ്യധാന്യ ശേഖരം നശിച്ചിരുന്നു. എന്നാൽ ഇതിനു പകരമായി അടുത്ത മാസം തന്നെ ബന്ധപ്പെട്ട കടകളിലേക്ക് കൂടുതൽ അരിയും സാധനങ്ങളും അനുവദിച്ചു.

എന്നാൽ ഇത്തവണ മാസങ്ങൾ പിന്നിട്ടിട്ടും നശിച്ചവയ്ക്ക് പകരം സാധനമെത്തിയില്ല.ഫുഡ് സേഫ്‌റ്റി ഓഫിസറുടെയോ ഫുഡ് ഇൻസ്‌പെക്‌ടറുടെയോ സാന്നിധ്യത്തിലാണ് പ്രളയത്തിൽ നശിച്ച ഭക്ഷ്യധാന്യ ശേഖരം എല്ലായിടത്തും കുഴിച്ചു മൂടിയത്. സാധാരണ മുൻഗണന, മുൻഗണനേതര കാർഡുകാർക്ക് ഒരിനത്തിൽ അരി സ്‌റ്റോക്കില്ലെങ്കിലും ഉള്ള ഇനത്തിൽ നിന്ന് നൽകാൻ സൗകര്യം നൽകിയിരുന്നു. എന്നാൽ ഇങ്ങനെ ചെയ്യരുതെന്നാണ് അധികൃതരുടെ പുതിയ നിർദേശം.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama