go

കള്ളൻമാർ തുണിക്കടയിൽ തീയിട്ടു: ലക്ഷങ്ങൾ നഷ്ടം

malappuram-fire
മോഷ്ടാക്കൾ തീവച്ചതിനെ തുടർന്ന് രണ്ടത്താണി ടൗണിലെ മലേഷ്യ ടെക്സ്റ്റൈൽസിലുണ്ടായ അഗ്നിബാധ.
SHARE

കോട്ടയ്ക്കൽ ∙ തുണിക്കടയുടെ ചുമർതുരന്ന് അകത്തുകയറിയ മോഷ്ടാക്കൾ തീവച്ചതിനെ തുടർന്ന് കട പൂർണമായി കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. ‌രണ്ടത്താണി ടൗണിലെ മലേഷ്യ ടെക്സ്റ്റൈൽസിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. മൂർക്കത്ത് സലാമിന്റേതാണ് തുണിക്കട. 2 നിലയുണ്ട്. കടയുടെ താഴെ ഭാഗമാണ് പൂർണമായി കത്തിനശിച്ചത്.

രണ്ടത്താണി മലേഷ്യ ടെക്സ്റ്റൈൽസിന്റെ ചുമർ മോഷ്ടാക്കൾ തുരന്ന നിലയിൽ

കടയുടെ ഒരു വശത്തെ ചുമർ തുരന്ന് അകത്തു കയറിയ മോഷ്ടാക്കളാണ് തീവച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. തുണികൾ, ഫർണിച്ചർ, നിരീക്ഷണ ക്യാമറ തുടങ്ങിയവയെല്ലാം കത്തി നശിച്ചു. 2 യൂണിറ്റ് അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഉടമയുടെ പരാതി പ്രകാരം കേസെടുത്തതായി കാടാമ്പുഴ എസ്ഐ കെ.എൻ.മനോജ് അറിയിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama