വളാഞ്ചേരി∙ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർഥിനി മരിച്ചു. മൂടാൽ പാടത്ത് അബ്ദുസലാമിന്റെ മകൾ നസീമ ബിൻസി(14) ആണ് മരിച്ചത്. കാർത്തല മർകസുത്തർബിയാത്തുൽ ഇസ്ലാമിയ്യ ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. കഴിഞ്ഞ ഞായർ ഉച്ചയ്ക്ക് വീടിനു സമീപം മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടിയുടെ ദേഹത്തേക്ക് തീ ആളിപ്പടരുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: കദീജ. സഹോദരങ്ങൾ: നസീമ, നസീറ, നൗഫൽ.
മാലിന്യം കത്തിക്കുന്നതിനിടെ തീ ആളിപ്പടർന്നു ; പൊള്ളലേറ്റ വിദ്യാർഥിനി മരിച്ചു

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.