go

ഭാര്യയെ കൊല്ലാൻ ശ്രമം: തെളിവെടുപ്പു നടത്തി

Malappuram News
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അഷ്‌റഫിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ.
SHARE

എടവണ്ണ ∙ ഭാര്യയുടെ കഴുത്തിൽ മുറിവേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ തെളിവെടുപ്പു നടത്തി. ഒതായി വേരുപാലം സ്വദേശി പാലോളി ഫൗസിയ (40) യെയാണ് ഭർത്താവ് കൊല്ലം വടക്കേവിള സ്വദേശി റഹ്മത്ത് മഹലിൽ അഷ്‌റഫ് (52) കഴിഞ്ഞ ദിവസം കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് കേസെടുത്തത്. ഗുരുതര പരുക്കേറ്റ ഫൗസിയ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കസ്റ്റഡിയിലായിരുന്ന അഷ്‌റഫിനെ സീതി ഹാജി പാലത്തിന് സമീപത്തും പരിസരങ്ങളിലുമെത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തി. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തിയിരുന്നു. കഴുത്തറുക്കാൻ ഉപയോഗിച്ച ശേഷം പുറത്തേക്കെറിഞ്ഞ ബ്ലൈഡ്  ഇയാൾ പൊലീസിന് എടുത്തു നൽകി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama