എടപ്പാൾ∙ ജനസാഗരം തീർത്ത എടപ്പാൾ എക്സ്പോ ഇന്നുകൂടി മാത്രം. വിലക്കുറവും ഗുണമേന്മയും ഒത്തുചേർന്ന വിവിധ ഉൽപന്നങ്ങൾ വാങ്ങുന്നതിനും കലാപരിപാടികൾ ആസ്വദിക്കുന്നതിനുമായി സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേരാണ് എക്സ്പോയിൽ എത്തുന്നത്. പിന്തുണയുമായി എടപ്പാളിലെ വ്യാപാരി സമൂഹവും ഒപ്പമുണ്ട്. മലബാർ ഡെന്റൽ കോളജിന്റെ സഞ്ചരിക്കുന്ന ദന്തപരിശോധനാ സംവിധാനം ഒട്ടേറെപ്പേർക്ക് പ്രയോജനകരമായി. കുട്ടികൾക്ക് ഉല്ലസിക്കാനുള്ള മിനി പാർക്കും എക്സ്പോയിൽ സജ്ജീകരിച്ചിട്ടുണ്ട്.
ആരോഗ്യ പൊറോട്ടയും ചില്ലി പൊറോട്ടയും ബട്ടർ ചിക്കനും കരിം ജീരക ചിക്കനും ഉൾപ്പെടെയുള്ള നാവിൽ കൊതിയൂറുന്ന വിഭവങ്ങളുമായി ഫുഡ് കോർട്ടും റെഡിയാണ്. കുതിര സവാരിക്കും അവസരമുണ്ട്. മറവഞ്ചേരി ഹിൽടോപ് പബ്ലിക് സ്കൂളിന്റെ സ്റ്റാളിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് അഡ്മിഷൻ ഫീസിൽ ഇളവ് ലഭിക്കും. കലാ–കായിക മത്സരങ്ങളിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കും.