go

ജീവനുണ്ടെന്നു തെളിയിച്ചു; ഇനി കദീജയ്ക്ക് ജീവിക്കണം

അക്കിത്തത്തെ അനുമോദിക്കാൻ ആർട്ടിസ്റ്റ് നമ്പൂതിരി  എത്തിയപ്പോൾ
മഞ്ചേരി പയ്യനാട് ഹോമിയോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമയംകോട് കദീജയുടെ മസ്റ്ററിങ് നടപടികൾ ആശുപത്രിക്കിടക്കയിൽ വച്ച് പൂർത്തിയാക്കുന്നു.
SHARE

മഞ്ചേരി∙ പാതി അടഞ്ഞ കൺപോള നിവർത്തിപ്പിടിച്ചു ഫോട്ടോ എടുക്കാൻ അനുവദിക്കുമ്പോൾ കദീജയ്ക്ക് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ജീവിത സായാഹ്നത്തിൽ ഏക വരുമാനം ആയ പെൻഷൻ നിന്നുപോകരുത്. ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോൾ ജീവിക്കുന്നുണ്ടെന്നു തെളിയിക്കാ‍ൻ ഇവർ 2 തവണയാണ് മസ്റ്ററിങ്ങിനു വിധേയയായത്. ഭർത്താവ് അമയങ്കോട് കുഞ്ഞിമുഹമ്മദ് മുസല്യാർ വർഷങ്ങൾക്കു മുൻപ് മരിച്ചു. മക്കൾ ഇല്ലാത്തതിനാൽ വീട്ടിൽ തനിച്ചാണ് താമസം. പെൻഷൻ ആണ് ജീവിതമാർഗം. പ്രായം കൂടിയതോടെ രോഗവും ആധിയും വർധിച്ചു.അതിനാൽ വല്ലപ്പോഴുമാണു പുറത്തിറങ്ങുന്നത്.

അടുത്തിടെ രോഗം മൂർച്ഛിച്ചു. അലോപ്പതി മരുന്നിനോടു ശരീരം പ്രതികരിക്കുന്നില്ല. അതിനാൽ മിക്കപ്പോഴും ഹോമിയോ  ആശുപത്രിയിലായിരിക്കും വാസം. വീട്ടിൽ പോയാൽ കൂട്ടിന് ഏകാന്തതയാണ്. ഏതാനും ദിവസം മുൻപ് വീട്ടുമുറ്റത്ത് വീണു. അതോടെ പരസഹായം കൂടാതെ പ്രാഥമിക കൃത്യത്തിനു പോലും കഴിയാതായി. ഇതിനിടെയാണ് മസ്റ്ററിങ് വന്നത്. ആദ്യ തവണ വിരൽ സ്കാൻ ചെയ്തു. പ്രായം ചുളിവു വീഴ്ത്തിയതിനാൽ അത് തെളിഞ്ഞില്ല. വീണ്ടും സ്കാൻ ചെയ്യണമെന്ന് ബന്ധുക്കൾ പറഞ്ഞു. അതനുസരിച്ചു ഇന്നലെ ആശുപത്രിയിൽ കിടക്കുമ്പോൾ  കൃഷ്ണമണി സ്കാൻ ചെയ്യാൻ അനുവദിച്ചു. കൺ പോള തുറക്കാൻ കഴിയുന്നില്ല. തുറക്കുന്നതിനു മുൻപ് അടഞ്ഞു പോകും. ഒരുവിധത്തിലാണ് കൃഷ്ണമണി സ്കാൻ ചെയ്തത്.  

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama