go

‘വെറ്ററിനറി ഡോക്‌ടറുടെ രാത്രികാല സേവനം ഇനി എല്ലാ ബ്ലോക്കിലും’

malappuram-minister
പെരിന്തൽമണ്ണയിൽ കേരള ഗവ.വെറ്ററിനറി ഓഫിസേഴ്‌സ് അസോസിയേഷൻ (കെജിവിഒഎ) സംസ്ഥാന സമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യുന്നു.
SHARE

പെരിന്തൽമണ്ണ ∙ വെറ്ററിനറി ഡോക്‌ടറുടെ രാത്രികാല സേവനം ഇനി എല്ലാ ബ്ലോക്കുകളിലും ലഭ്യമാക്കുമെന്ന് മന്ത്രി കെ.രാജു. പെരിന്തൽമണ്ണയിൽ കേരള ഗവ. വെറ്ററിനറി ഓഫിസേഴ്‌സ് അസോസിയേഷൻ(കെജിവിഒഎ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ 105 ബ്ലോക്കുകളിൽ മാത്രമാണ് രാത്രികാല സേവനം ഉള്ളത്.  കെജിവിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.ആർ.അരുൺ കുമാർ ആധ്യക്ഷ്യം വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ജോബി ജോർജ്, മൃഗ സംരക്ഷണ വകുപ്പ് അഡീഷനൽ ഡയറക്‌ടർ ഡോ.വി.സുനിൽകുമാർ,

ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.എ.ബാഹുലേയൻ, ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.റാണി കെ.ഉമ്മൻ, കെജിവിഒഎ ജില്ലാ സെക്രട്ടറി ഡോ.എ.ഷമീം എന്നിവർ പ്രസംഗിച്ചു. യാത്രയയപ്പ്, അവാർഡ് വിതരണ സമ്മേളനം മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്‌തു. സാംസ്‌കാരിക സന്ധ്യ കവി റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്‌തു. ഇന്ന് ഉച്ചയ്‌ക്ക് 12ന് സമാപന സമ്മേളനം കെ.എൻ.എ.ഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്യും. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama