go

നുണപരിശോധന വേണ്ടിവന്നില്ല; 30 പവൻ വീട്ടിൽനിന്നുതന്നെ കിട്ടി

ksrgd-gold-theft
SHARE

അരീക്കോട് ∙ നുണ പരിശോധന നടത്താനുള്ള പൊലീസ് നീക്കത്തിനിടെ, കാണാതായ 30 പവൻ വീട്ടിൽ നിന്നുതന്നെ കണ്ടെത്തി. വിളയിൽ മുണ്ടക്കൽ മേച്ചീരി അബ്ദുറഹിമാന്റെ വീട്ടിൽനിന്ന് കഴിഞ്ഞ 5ന് ആണ് സ്വർണം നഷ്ടമായത്. അബ്ദുറഹിമാന്റെ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് സ്വർണം കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: അബ്ദുറഹിമാൻ വീട്ടിൽ ഇല്ലാത്ത ദിവസമായിരുന്നു മോഷണം നടന്നത്.  സ്വർണാഭരണങ്ങൾ, സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പാത്രം സഹിതം കാണാതാവുകയായിരുന്നു. വിവാഹം കഴിഞ്ഞ മക്കളുടേത് ഉൾപ്പെടെ 4 മാല, 1 വള, 8 സ്വർണ നാണയങ്ങൾ, 2 മോതിരം, പാദസരം എന്നിവയായിരുന്നു നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ വീടിനകത്തുനിന്നു തന്നെ സ്വർണാഭരണങ്ങൾ ഒന്നും നഷ്ടപ്പെടാതെ പ്ലാസ്റ്റിക് പാത്രം തിരികെ ലഭിച്ചു.

കേസുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നുണ പരിശോധന നടത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. ഇതിനിടയിലാണു സ്വർണം കിട്ടുന്നത്. സിഐ പി.കെ.സന്തോഷിന്റെ നേതൃത്വത്തിൽ എസ്ഐ കെ.രാമൻ, സിപിഒമാരായ സിയാദ്, മുരളീധരൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama