go

തളരാത്ത മനസ്സുകളുടെ സംഗമ വേദിയായി ഭിന്നശേഷി കലോത്സവം

malappuram-vettathoor-a-selfie-with-mla
വെട്ടത്തൂർ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഉദ്ഘാടനം ചെയ്യാൻ എത്തിയ മഞ്ഞളാംകുഴി അലി എംഎൽഎയോടൊപ്പം സെൽഫി എടുക്കുന്ന യുവാവ്
SHARE

വെട്ടത്തൂർ ∙ വൈകല്യത്തെ തളരാത്ത മനസ്സുകൊണ്ടു നേരിട്ടവർ ആടിയും പാടിയും ആഹ്ലാദം പങ്കിട്ടതോടെ പഞ്ചായത്ത്തല ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി. 

പൊക്കമില്ലായ്മയെ പ്രതിഭകൊണ്ടു കീഴടക്കിയ നടൻ സൂരജ് തേലക്കാട്, അരയ്ക്കു താഴെ തളർന്നിട്ടും സാമൂഹിക സേവനത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സലീം കിഴിശ്ശേരി എന്നിവരുടെ വാക്കുകൾ ഏറെ പ്രോത്സാഹനം പകർന്നു.മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തിൽ ആധ്യക്ഷ്യം വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ ഉമ്മു സൽമ, ജനപ്രതിനിധികളായ റഫീഖ ബഷീർ, എൻ.ഷൈനി മോൾ, കെ.റുഖിയ, ആര്യ, ഷഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama