go

വിദ്യാർഥിയുടെ ശ്വാസനാളത്തിൽ പേനയുടെ അടപ്പ് കുടുങ്ങി, പുറത്തെടുത്തു

വിദ്യാർഥിയുടെ ശ്വാസനാളത്തിൽനിന്നു പുറത്തെടുത്ത പേനയുടെ അടപ്പ്.
SHARE

കൊണ്ടോട്ടി ∙ ആറാം ക്ലാസ് വിദ്യാർഥിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ പേനയുടെ അടപ്പ് ഡോക്ടർമാർ പുറത്തെടുത്തു. കൊണ്ടോട്ടി ജിഎംയുപി സ്കൂൾ വിദ്യാർഥിയാണ് അടപ്പു വിഴുങ്ങിപ്പോയത്. ശനിയാഴ്ച ഉച്ചയ്ക്കാണ് പേനയുടെ അടപ്പ് ശ്വാസനാളത്തിൽ കുടുങ്ങിയത്. ഉടൻ അധ്യാപകർ സ്വകാര്യ ആശുപത്രികളിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.

ഇന്നലെ പുലർച്ചെയോടാണ് അടപ്പ് പുറത്തെടുക്കാനായത്.  അധ്യാപകർ യഥാസമയം ആശുപത്രിയിൽ എത്തിച്ചതിനാലാണു വിദ്യാർഥിയുടെ ജീവൻ രക്ഷിക്കാനായതെന്നു പിടിഎ പ്രസിഡന്റ് സലീം പുതിയറക്കൽ പറഞ്ഞു.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama