go

പറക്കും പെൺപട

  മഞ്ചേരി ഫ്ലൈ വീൽസിൽ ഷാനുമോൾ, സക്കിയ, ഷാജിറ, ഷറഫിയ എന്നിവർ
മഞ്ചേരി ഫ്ലൈ വീൽസിൽ ഷാനുമോൾ, സക്കിയ, ഷാജിറ, ഷറഫിയ എന്നിവർ
SHARE

മഞ്ചേരി∙ കോഴിക്കാട്ടുകുന്നിലെ ‘ഫ്ലൈ വീൽസ്’ ഒരു സ്ഥാപനം മാത്രമല്ല. ഭിന്നശേഷിക്കാരായ അഞ്ചംഗ കൂട്ടായ്മയുടെ ജീവിത വഴി കൂടിയാണ്. ഭിന്നശേഷിക്കാരായ വനിതകളാണു ഫ്ലൈ വീൽസിന്റെ അമരത്ത്. നമസ്കാര കുപ്പായം, സ്കൂൾ യൂണിഫോം, ആശുപത്രി വസ്ത്രം തുടങ്ങിയവ തയാറാക്കി നൽകുന്നതിലൂടെയാണ് ഇവർ ഉപജീവനമാർഗം കണ്ടെത്തുന്നത്.  ഷറഫിയ മറിയം, ഷാജിറ, ഷാനുമോൾ, സക്കിയ, ഫാത്തിമ എന്നിവരാണ് സംഘത്തിലുള്ളത്. 5 പേരും അരയ്ക്കു താഴെ ശേഷി കുറഞ്ഞവർ. ഷാനുമോൾ ഒഴികെയുള്ളവർ ചക്രക്കസേരയിൽ ആണ് സഞ്ചരിക്കുന്നത്. മഞ്ചേരി പാലിയേറ്റീവ് കേന്ദ്രം ആണ് ഇവരെ ഒന്നിപ്പിച്ചത്. 7 തയ്യൽ മെഷീൻ, ലാപ്ടോപ്, ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നിവ സംഘടിപ്പിച്ചായിരുന്നു തുടക്കം. ഈറോഡ്, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നു തുണി എത്തിക്കും. കടകളിൽനിന്ന് ഓർഡർ എടുക്കൽ, പണംപിരിക്കൽ എന്നിവ ഇവർ തന്നെയാണ് ആദ്യകാലങ്ങളിൽ ചെയ്തിരുന്നത്. തിരക്കു കൂടിയതോടെ 3 ജോലിക്കാരെ നിയമിച്ചു. മുനിസിപ്പൽ വ്യവസായ വകുപ്പ് ഓഫിസർ സന്തോഷ് പ്രോത്സാഹനവുമായി ഇവർക്കൊപ്പമുണ്ട്. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama