go

നിലമ്പൂർ വാഹനാപകടം; ഓടിയ ആളും അന്വേഷിച്ചുപോയ ആളും ഒടുവിൽ പിടിയിൽ!

 നിലമ്പൂർ- നായാടംപൊയിൽ റോഡിൽ മണ്ണുപ്പാടത്ത് അപകടത്തിൽപെട്ട കാറും സ്കൂട്ടറും വനത്തിലേക്കു മറിഞ്ഞ നിലയിൽ.
നിലമ്പൂർ- നായാടംപൊയിൽ റോഡിൽ മണ്ണുപ്പാടത്ത് അപകടത്തിൽപെട്ട കാറും സ്കൂട്ടറും വനത്തിലേക്കു മറിഞ്ഞ നിലയിൽ.
SHARE

നിലമ്പൂർ ∙ കോളജ് വിദ്യാർഥിനി ഫാത്തിമ റാഷിദയുടെ മരണത്തിനിടയാക്കിയ കാറിലുണ്ടായിരുന്നവരെ പൊലീസ് പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ. അപകടമുണ്ടായ ഉടൻ, കാറിലുണ്ടായിരുന്ന 6 പേരിൽ ഒരാൾ ഓടി. ഡ്രൈവർ അബ്ദുൽ റൗഫ് ഉൾപ്പെടെ ചികിത്സ തേടി ജില്ലാ ആശുപത്രിയിൽ എത്തി. മുഖത്തെ  മുറിവിൽനിന്നു രക്തം വാർന്നുകൊണ്ടിരിക്കെ കൂട്ടത്തിലൂള്ളയാളെ കാണാനില്ലെന്നുപറഞ്ഞ് റൗഫ് ബഹളംവച്ച് ആശുപത്രിയിലൂടെ ഓടിനടന്നു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ച ഫാത്തിമ റാഷിദയ്ക്ക് ഡോക്ടർ പ്രഥമ ചികിത്സ നൽകുകയായിരുന്നു അപ്പോൾ. 

ബഹളം തുടർന്നതോടെ നഴ്സുമാരും രോഗികളും പരിഭ്രാന്തരായി. ഡോക്ടർ വിവരം അറിയിച്ചതനുസരിച്ച് ഇൻസ്പെക്ടർ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി സ്ഥിതി ശാന്തമാക്കി. അതിനിടെ ആശുപത്രിയിലുണ്ടായിരുന്ന 5 പേരിൽ ഒരാൾ, രക്ഷപ്പെട്ടോടിയ ആളെത്തേടി അപകടം നടന്ന മണ്ണുപ്പാടത്തെത്തി. നാട്ടുകാർ ഇയാളെ തടഞ്ഞുവച്ചു. 

പിന്നീട്, ഓടിപ്പോയ ആളെയും പിടികൂടി. എസ്ഐ എം.ശശികുമാർ ഇവരെ കസ്റ്റഡിയിലെടുത്ത് ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. ഇരുവരെയും മദ്യം മണക്കുന്നതായി ഡോക്ടർ പൊലീസിനു റിപ്പോർട്ട് നൽകി.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama