go

ഒറ്റക്കയ്യിൽ ഹാൻഡിൽ; ഫർഹാൻ ചവിട്ടിയത് 340 കിലോമീറ്റർ

  ഫായിസ് ഫർഹാൻ
ഫായിസ് ഫർഹാൻ
SHARE

തിരൂരങ്ങാടി∙ ഒറ്റക്കയ്യിൽ ഹാൻഡിൽ നിയന്ത്രിച്ച് ഫായിസ് ഫർഹാൻ സൈക്കിൾ ഓടിച്ചത് 340 കിലോമീറ്റർ. കുന്നും മലയും താണ്ടി ഊട്ടിവരെ യാത്രചെയ്ത് തിരിച്ചെത്തി. മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ എരണിക്കൽ അബ്ദുൽ ഖാദർ, നഹീമ ദമ്പതികളുടെ മൂത്ത മകനായ ഫായിസ് ഫർഹാനാ(16)ണ് ഏവരെയും വിസ്മയിപ്പിച്ച് സൈക്കിൾ സവാരി നടത്തിയത്. 

വേങ്ങരയിലെ സൈക്കിൾ റൈഡേഴ്സ് ക്ലബ്ബിലെ 15 അംഗ സംഘത്തിനൊപ്പം ഒരാഴ്ച മുൻപാണ് ഫായിസ് ഊട്ടിയിലേക്ക് പുറപ്പെട്ടത്. പുലർച്ചെ 4ന് വീട്ടിൽനിന്നു പുറപ്പെട്ട് രാത്രി 11ന് ഊട്ടിയിൽ എത്തി. അടുത്ത ദിവസം രാവിലെ 11ന് പുറപ്പെട്ട് രാത്രി 11ന് വീട്ടിലെത്തി. സാധാരണ സൈക്കിൾ തന്നെയാണ് ഉപയോഗിക്കുന്നത്. ബ്രേക്കിന്റെ കേബിളിൽ മാത്രം ചില മാറ്റങ്ങൾ വരുത്തി. മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ  വിദ്യാർഥിയാണ്.

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama