go

ഒറ്റക്കാലിൽ ‘ഗോൾവല’ കാത്ത ഷഫീഖ് ഇന്ത്യൻ ടീമിൽ

 ഷഫീഖ് പാണക്കാടൻ
ഷഫീഖ് പാണക്കാടൻ
SHARE

തിരൂരങ്ങാടി ∙ സാധാരണക്കാരോടൊപ്പം ഒറ്റക്കാലിൽ കാലിടറാതെ ഫുട്ബോൾ കളിച്ച് കാണികളെ വിസ്മയിപ്പിക്കുന്നവനാണ് മൂന്നിയൂർ പടിക്കൽ സ്വദേശിയായ ഷഫീഖ് പാണക്കാടൻ. അർഹതയ്ക്കുള്ള അംഗീകാരമെന്നോണം ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ഇന്ത്യൻ ടീമിൽ ഒരു സ്ഥാനവും ഷഫീഖിനെ തേടിയെത്തി. ഭിന്നശേഷിക്കാരുടെ ഫുട്ബോൾ അസോസിയേഷൻ തൃശൂരിൽ നടത്തിയ ക്യാംപിൽ നിന്നാണ് 15 അംഗ ടീമിനെ തിരഞ്ഞെടുത്തത്. ഇതിൽ 6 മലയാളികൾ. മലപ്പുറത്തുനിന്ന് ഷഫീഖ് മാത്രം. 2020 ഫെബ്രുവരി 21 മുതൽ മാർച്ച് ഒന്നുവരെ ക്വാലലംപുരിലാണ് മത്സരം. ജനുവരി അവസാന വാരം ടീമിന് രണ്ടാഴ്ചത്തെ പരിശീലനമുണ്ടാകും. 

പതിനഞ്ചാം വയസ്സിൽ സംഭവിച്ച ഒരു വാഹനാപകടമാണ് ഷഫീഖിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നു. എന്നാൽ മനക്കരുത്തും ആത്മവിശ്വാസവും കൈമുതലാക്കി സാധാരണജീവിതത്തിലേക്കു തിരിച്ചുവന്നു. സുഹൃത്തുക്കളോടൊപ്പം ടർഫ് സ്റ്റേഡിയത്തിൽ ഫുട്ബോൾ കളിക്കുമ്പോൾ ടീമിന്റെ വിശ്വസ്തനായ ഗോളിയാണ് ഷഫീഖ്.  സുഹൃത്തുക്കളോടൊപ്പം കുളത്തിൽ നീന്തിക്കുളിക്കാനും വൈകല്യം തടസ്സമല്ല. പടിക്കൽ കേന്ദ്രീകരിച്ചുള്ള സ്മിതം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാരവാഹിയാണ്. ഭാര്യ: റഹ്മത്തുൽ അർഷ. ആയിഷ ഹിന്ദ് ഏക മകളാണ്. 

MORE IN MALAPPURAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama