go
22 October 2019

പൂക്കോട്ടുംപാടം:പാട്ടക്കരിമ്പിൽ പരേതനായ പറശ്ശേരി മുഹമ്മദിന്റെ ഭാര്യ ആയിഷക്കുട്ടി (75) നിര്യാതയായി. മക്കൾ: സെയ്തലവി, ഫാത്തിമ സുഹറ. മരുമക്കൾ: ഫിറോസ്, ഫാത്തിമ സുഹ്റ.

വെന്നിയൂർ:കൊടക്കല്ല് ചക്കിങ്ങൽതൊടു മുഹമ്മദ് കുട്ടി (53) നിര്യാതനായി. ഗൂഡല്ലൂർ സ്വദേശിയാണ്. കൊടക്കല്ല്, ചുള്ളിപ്പാറ എന്നീ മഹല്ലുകളിലെ കബർ കുഴിക്കാരനായിരുന്നു. ഭാര്യ: സഫിയ. മക്കൾ: ഷഹ്‌റത്ത് അലി, ഖൈറുന്നീസ, ഫവാസ്. മരുമക്കൾ: യാക്കൂബ്, ഉമ്മു.

പറവണ്ണ:ജനതാ ബസാറിലെ സി.എം.ടി.മറിയാമു (73) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി.ഒ.ഹംസ ഹാജി. മക്കൾ: ഷരീഫ്, ഇസ്മായിൽ (ഇരുവരും ദുബായ്), ജലീൽ, ഫാത്തിമ സുഹ്റ. മരുമക്കൾ: ഫൗസിയ, സഫിയ, സലീന, കെ.വി.സലീൽ (ആനക്കയം).

വളാഞ്ചേരി:ആതവനാട് പാറമ്മൽ വട്ടമണ്ണിൽ ബാവ ഹാജിയുടെ ഭാര്യ പള്ളിയാലിൽ മറിയക്കുട്ടി (62) നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി (മാവണ്ടിയൂർ ബ്രദേഴ്സ് എച്ച്എസ്എസ് അധ്യാപകൻ), ഷംസുദ്ദീൻ (പരിതി ജിഎച്ച്എസ്എസ് അധ്യാപകൻ), സുലൈമാൻ. മരുമക്കൾ: സഫിയ (ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസ് അധ്യാപിക), ഹസ്ന, ഷഹ്‌ല.

അരിയല്ലൂർ:ഉഷാനഴ്സറിക്കു സമീപം പരേതനായ വെണ്ണാത്തൊടി അയ്യപ്പന്റെ ഭാര്യ ജാനു (82) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (വിമുക്ത ഭടൻ), ശിവദാസൻ (റിട്ട. എസ്ഐ), ഉഷ, പുഷ്പലത, സുനിൽകുമാർ. മരുമക്കൾ: ഇന്ദിര, ഉഷാദേവി, മോഹനൻ, സുരേന്ദ്രൻ, സതീപ.

തിരൂർക്കാട്:പരേതനായ ടി.കെ.കുഞ്ഞിമുഹമ്മദിന്റെ ഭാര്യ എ.പി.ആസ്യ (72) നിര്യാതയായി. മകൻ: ടി.കെ.സാബിർ. മരുമകൾ: നിശ.

മേലാറ്റൂർ:എടപ്പറ്റ പൂതംകോടൻ ചെറിയ രാമന്റെ ഭാര്യ മാണി (77) നിര്യാതയായി. മക്കൾ: പരിയാണി, അയ്യപ്പൻ, കല്യാണി, ശാന്ത, കുമാരി, ജാനകി, ലക്ഷ്മി, ഹരിദാസൻ (എടപ്പറ്റ പഞ്ചായത്ത് അംഗം), കുമാരൻ, രാജൻ, വിനോദ്. മരുമക്കൾ: തങ്ക, പരമേശ്വരൻ (കരുവാരകുണ്ട്), ശങ്കരൻ (മങ്കട), പളനി സ്വാമി (കാക്ക പാളയം), കാർത്തിക്, ചാത്തൻ (എടത്തനാട്ടുകര), വത്സല, സൗമ്യ, സൗമ്യ, സൗമ്യ.

ഒതുക്കുങ്ങൽ:കുഴിപ്പുറം പരേതനായ ചാലുകുന്നൻ അലവി ഹാജിയുടെ ഭാര്യ കാരി പാത്തുമ്മ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുൽ അസീസ് (ഇരുവരും സൗദി). മരുമക്കൾ: സക്കീന, സജ്ന.

അണ്ണക്കമ്പാട്:ചെമ്പേക്കര ജനാർദനൻ (70) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: സുലേഖ, സുഹാസ്.

പൂങ്ങോട്:ആക്കുംബാർ ചേരിപ്പറമ്പൻ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (65) നിര്യാതയായി. കബറടക്കം ഇന്ന് 9ന് ചെമ്പ്രശ്ശേരി ജുമാ മസ്ജിദിൽ. മക്കൾ: സലാം, കബീർ, സാജിദ, അഹമ്മദ്കുട്ടി. മരുമക്കൾ: മുഹമ്മദ്, ഉമ്മുസൽമ, സൗദത്ത്, ഷൈമ.

വേങ്ങര:ബ്ലോക്ക് ഡവലപ്മെന്റ് ചെയർമാനും കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമി സെക്രട്ടറിയുമായിരുന്ന കണ്ണമംഗലം ഇകെ പടി ഇ.കെ.മൊയ്തീൻകുട്ടിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (90) നിര്യാതയായി. കബറടക്കം ഇന്ന് 11ന് എടക്കാപ്പറമ്പ് ജുമാ മസ്ജിദിൽ. മക്കൾ: ഡോ. മുഹമ്മദ്‌ അലി (നസിയ ഹോസ്പിറ്റൽ, ചെട്ടിപ്പടി), ആലിമൊയ്‌തീൻ (സിപിഎം കണ്ണമംഗലം ലോക്കൽ സെക്രട്ടറി), ഷാഹുൽ ഹമീദ്, ഫാത്തിമ, ഷഹനാസ്. മരുമക്കൾ: സി.പി.മുഹമ്മദലി, ഖദീജ, റംല, നജ്മ, പരേതനായ ഹസ്സൻകുട്ടി (കൊടിഞ്ഞി).

ഏലംകുളം:പൂത്രൊടി മൊയ്തീൻ (58) നിര്യാതനായി. ഭാര്യ: ലൈല (താഴേക്കോട്). മക്കൾ: ഫസീല, ഫൗസിയ, ഫവാസ്, ഹസ്സൻ ഫസൽ, ഫാഇസ. മരുമക്കൾ: മുഹമ്മദ് റഷീദ് (ഏലംകുളം), ഷിഹാബ് (പരിയാപുരം).

മേലാറ്റൂർ:മൂനാടിയിലെ കോട്ടപ്പടി ഹസൈനാരുടെ മകൻ ഉമ്മർ (44) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റംസീന, ആദില.

മൂന്നിയൂർ:ചുഴലി പരേതനായ പുതിയേടത്ത് അബ്ദുൽ ഗനിയുടെ ഭാര്യ കല്ലിങ്ങൽ ആയിഷാബി (88) നിര്യാതയായി. കബറടക്കം ഇന്ന് 11ന് കളത്തിങ്ങൽപാറ ജുമാ മസ്ജിദിൽ. മക്കൾ: അബ്ദുല്ല, ബഷീർ (സൗദി), നാസർ (ഖത്തർ), മുഹമ്മദലി (സൗദി), ആമിനബി, സഫിയ, സംസാദ്. മരുമക്കൾ: ജമീല, സൈനബ, ഷമീന, സാബിറ, മുഹമ്മദലി, സെയ്തലവി, റസാഖ്.

വാണിയമ്പലം:ശാന്തിനഗർ കൊമ്പൻകല്ല് വള്ളിക്കാത്തൊടി മുഹമ്മദ് (ബാവ–45) നിര്യാതനായി. കബറടക്കം ഇന്ന് 10ന് കുയ്യംപൊയിൽ ജുമാ മസ്ജിദിൽ. ഭാര്യ: ജംഷിയാസ്മി. മക്കൾ: നിഹാൻ, സിനാൻ, നിഷാൻ, നഷ്‌വ.

തെന്നല:അപ്ലയിലെ പരേതനായ കിഴക്കെപുരയ്ക്കൽ തെയ്യൻകുട്ടിയുടെ മകൾ പത്മാവതി (68) നിര്യാതയായി.

ചങ്ങരംകുളം:ഉദിനുപറമ്പ് പാലക്കൽ ഗോപാലന്റെ ഭാര്യ സരോജിനി (66) നിര്യാതയായി. മക്കൾ: വിനോദ്, പ്രസാദ്, പ്രമോദ്. മരുമക്കൾ: വിജി, പ്രജീഷ, ജിഷിത.

കാലടി:വേളൂര് പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ചന്ദ്രമതി അമ്മ (ജാനു അമ്മ-86) നിര്യാതയായി. മക്കൾ: ശ്യാമള, അശോകൻ, ഭാർഗവി, ജയശ്രീ, ജ്യോതിലക്ഷ്മി. മരുമക്കൾ: രാജൻ, രാജി, വിശ്വനാഥൻ, ഷണ്മുഖദാസൻ, ശശിധരൻ.

എടവണ്ണ:പാലപ്പറ്റ പള്ളിപ്പടിയിലെ എളയോടത്ത് അഹമ്മദ്കുട്ടി ഹാജി (88) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഇ.എ.കരീം (പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ), ഉസ്മാൻ, അബ്ദുൽ ഗഫൂർ, ഫാത്തിമ, ആയിഷ, പരേതരായ അബൂബക്കർ, മുഹമ്മദ്. മരുമക്കൾ: അബ്ദുൽ ഖാദർ (ഇരിവേറ്റി), അഹമ്മദ്കുട്ടി (വിളയിൽ), ഖദീജ, മറിയക്കുട്ടി, ആമിന, റുബീന.

പുളിക്കൽ:വലിയപറമ്പ് പരേതനായ കുടുക്കിൽ പുറ്റാണിക്കാട്ട് മുഹമ്മദ്കുട്ടിയുടെ ഭാര്യ ഖദീജ (67) നിര്യാതയായി. കബറടക്കം ഇന്ന് 8.30ന് വലിയപറമ്പ് പള്ളിപ്പീടികയിൽ ജുമാ മസ്ജിദിൽ. മക്കൾ: ഹസ്സൻ, മൂസ, അബു, നാണി, സുബൈദ. മരുമകൻ: അബ്ദുറഹ്മാൻ.

താനൂർ:ഏരനെല്ലൂർ പടിക്കൽ പൊക്ലാശ്ശേരി ശങ്കരനാരായണ മേനോൻ (72) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സച്ചിൻ, സജ്ന. മരുമക്കൾ: ബിന്ദു, ജമേഷ്.

പാണക്കാട്:പട്ടർക്കടവ് പാറമ്മൽ ശിഹാബുദ്ദീൻ അബ്ദുസമദ് മുല്ലക്കോയ തങ്ങൾ (കോയ തങ്ങൾ-87) നിര്യാതനായി. മയ്യിത്ത് നമസ്‌കാരം ഇന്ന് 11ന് പട്ടർക്കടവ് ജുമാ മസ്ജിദിൽ. ഭാര്യ: ഫാത്വിമ സുഹ്‌റ ബീവി (എടരിക്കോട്). മക്കൾ: മുഹമ്മദലി ശിഹാബ് തങ്ങൾ, മുഹമ്മദ് ഖാസിം ശിഹാബ് തങ്ങൾ, അബ്ദുസലാം ശിഹാബ് തങ്ങൾ, മുഹമ്മദ് ബിലാൽ ശിഹാബ് തങ്ങൾ (മൂവരും സൗദി), ഷഹറബാനു ബീവി, പരേതനായ നിയാസലി ശിഹാബ് തങ്ങൾ. മരുമക്കൾ: ഹബീബ് തങ്ങൾ (കാർത്തല), ഉമ്മുൽഖൈർ നിഷാബീവി, റാഹില ബീവി, ദിൽഷാദ് ബീവി, മുബഷിറ ബീവി.

കാവനൂർ:മക്കാനിയിൽ കുന്നംപള്ളിയിൽ മുഹമ്മദ്‌ (കുഞ്ഞുട്ടി–64) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: അനസ്, ഉനൈസ്, സജ്‌ന. മരുമക്കൾ: ബാബു (പുത്തലം), അഞ്ജു, നസ്റീന.

അരീക്കോട്:പെരുമ്പറമ്പ് ഗവ. ഐടിഐക്കു സമീപം കരിക്കാടംപൊയിൽ അലവി (75) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി. മക്കൾ: കദീജ, ഇബ്രാഹിം, റംല, ബാസിത്, സുഹറാബി, ഹഫ്സത്ത്, സൽമാബി, നജ്മ, ജെസ്‌നബാനു.

പാണ്ടിക്കാട്:കട്ടകുളം അങ്കണവാടിക്കു സമീപം ഉണ്ണ്യാലിങ്ങൽ സുലൈമാൻ (57) നിര്യാതനായി. കബറടക്കം ഇന്ന് 11ന് പാണ്ടിക്കാട് അങ്ങാടി ജുമാ മസ്ജിദിൽ. പാണ്ടിക്കാട് ടൗണിൽ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: നിസാബുദ്ദീൻ, നാസില, സുഹൈല, ഫർസാന. മരുമക്കൾ: അഫ്സൽ, സിറാജ്, റുക്‌സാന.

പാണ്ടിക്കാട്:കിഴക്കുംപറമ്പ് മദാരികുപ്പേങ്ങൽ ഉണ്ണിയവറാൻ (88) നിര്യാതനായി. ഭാര്യമാർ: പാത്തുമ്മ, പരേതയായ കദീജ. മക്കൾ: മുഹമ്മദ്‌, നാസർ, ഷരീഫ്, റാഫി, ശിഹാബ്, ആസ്യ, ഫാത്തിമ, നഫീസ, പരേതയായ സുബൈദ.

നിലമ്പൂർ:ചെറുവത്ത്കുന്ന് കല്ലായ് സ്കൂളിനു സമീപം പിലാത്തോടൻ ഷൗക്കത്തലി (70) നിര്യാതനായി. കബറടക്കം ഇന്ന് ചന്തക്കുന്ന് വലിയ ജുമാ മസ്ജിദിൽ. ഭാര്യ: പരേതയായ കദീജ. മക്കൾ: ശിഹാബ്, സമീർ, ഷറഫുന്നീസ, ഷമീമ, സബ്ന, ശഹീദ. മരുമക്കൾ: സെയ്തലവി, സുനീർ ബാബു, അബ്ദുറസാക്ക്, അബൂ സ്വാലിഹ്, ബുഷ്റ, ഫസീല.

കുമ്മിണിപ്പറമ്പ്:കൈപ്പംപിലാക്കൽ പാണാട്ട് മുഹമ്മദ് (55) നിര്യാതനായി. കബറടക്കം ഇന്ന് 9ന് കുമ്മിണിപ്പറമ്പ് റഹ്മാനിയ ജുമാ മസ്ജിദിൽ. ഭാര്യ: പാത്തുമ്മ. മക്കൾ: അബ്ദുൽ ഗഫൂർ, സലീം, ആസ്യ. മരുമക്കൾ: സജ്ന, ഷരീഫ, സെയ്തലവി.

Snap By : Manshad Angalathil
Post Your Snaps
Post Your News