go

വിമാനത്തിൽ പീഡനശ്രമം: അറുപത്തഞ്ചുകാരൻ അറസ്റ്റിൽ

mby-plane-rape
SHARE

മുംബൈ∙ ഡൽഹി-മുംബൈ വിസ്താര വിമാനത്തിൽ സഹയാത്രികയെ അപമര്യാദയായി സ്പർശിച്ച 65 വയസ്സുള്ള ബിസിനസുകാരൻ അറസ്റ്റിൽ. അറസ്റ്റിലായ ഡൽഹി സ്വദേശി അനിൽകുമാർ മുൽചന്ദാനിക്ക് എതിരെ മാനഭംഗശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിംഗപ്പുർ നിവാസി ആയ ഇന്ത്യൻ വംശജയാണ് പരാതിക്കാരി. വിമാനം പുറപ്പെട്ടപ്പോൾ മുതൽ മുൽചന്ദാനി തന്നെ അപമര്യാദമായി സ്പർശിക്കാൻ തുടങ്ങിയെന്നാണ് 41 വയസ്സുള്ള ഇവരുടെ പരാതി. പലവട്ടം വിലക്കിയിട്ടും ശല്യം തുടർന്നതിനാൽ വിമാനം മുംബൈയിൽ ലാൻഡ് ചെയ്യുന്നതിന് 10 മിനിറ്റ് മുൻപാണ് ഇവർ വിമാന ജീവനക്കാരോട് വിവരം പറയുന്നത്. ഇവരുടെ പരാതിയിൽ സഹർ പൊലീസാണ് വിമാനം ഇറങ്ങിയ ഉടൻ മുൽചന്ദാനിയെ അറസ്റ്റ് ചെയ്തത്.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama