go

കാത്തിരിപ്പിനൊടുവിൽ കണ്ണൂർ വിമാനം നാളെ

 Mumbai News
SHARE

മുംബൈ∙ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യത്തെ മുംബൈ വിമാനം നാളെ രാത്രി 11ന് പുറപ്പെടും. തിരിച്ചുള്ള വിമാനം അർധരാത്രി കഴിഞ്ഞ് 12.45നാണ്. ഗോ എയറിന്റേതാണ് ദിവസേനയുള്ള ഈ സർവീസുകൾ. കഴിഞ്ഞ മാസം 9ന് കണ്ണൂരിൽ പുതിയ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനുശേഷം നഗരത്തിലെ പ്രവാസികളായ വടക്കൻമലബാറുകാരുടെ കാത്തിരിപ്പിനുകൂടിയാണ് നാളെ വിരാമമാകുക.

ഉദ്ഘാടനത്തിനു ദിവസങ്ങൾക്ക് മുൻപ് ഗോ എയർ കണ്ണൂരിലേക്കുള്ള ആഭ്യന്തര സർവീസുകൾ പ്രഖ്യാപിച്ചപ്പോൾ മുംബൈ ഇല്ലാതെ പോയത് പലരെയും നിരാശരാക്കിയിരുന്നു. തുടക്കത്തിൽ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളിലേക്കാണ് ആഭ്യന്തരസർവീസുകൾ ആരംഭിച്ചത്. കഴിഞ്ഞ മാസം 16നാണ് മുംബൈ വിമാനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 0

2 മണിക്കൂർ കൊണ്ട് നാടുപിടിക്കാം എന്നതാണ് ഇനി നഗരത്തിലെ കണ്ണൂർകാർക്കുള്ള നേട്ടം. കന്നിയാത്ര ആഘോഷമാക്കാനുള്ള നാട്ടുകാരുടെ തിരക്ക് നാളത്തെ വിമാനടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുന്നുണ്ട്. തുടക്കത്തിൽ ശരാശരി 3000 രൂപയ്ക്ക് ലഭ്യമായിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോൾ ഏതാണ്ട് ഇരട്ടിയിൽ എത്തി.

കണ്ണൂർ വിമാനം കൂടി നാളെ തുടങ്ങുന്നതോടെ മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള പ്രതിദിന വിമാനസർവീസുകളുടെ എണ്ണം 19 ആകും. കോഴിക്കോട്-3, കൊച്ചി-12, തിരുവനന്തപുരം-3 എന്നീ സർവീസുകളാണ് നിലവിലുള്ളത്. 

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

രാത്രി 11ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ ഒന്നിന് മുംബൈയിൽ എത്തും. തിരിച്ച് പുലർച്ചെ 12.45ന് മുബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം കണ്ണൂരിൽ 2.45നും.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama