go

ആൾനുഴി വൃത്തിയാക്കാൻ ഇറങ്ങിയ 3 പേർ കൊല്ലപ്പെട്ടു

SHARE

നവിമുംബൈ ∙ പൻവേലിനടുത്ത് കളുന്ദ്രേ ഗ്രാമത്തിൽ ആൾനുഴി വൃത്തിയാക്കാനിറങ്ങിയ 2 തൊഴിലാളികളും കാരാറുകാരനും കൊല്ലപ്പെട്ടു. ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് നിഗമനം. ഇന്നലെ ഉച്ച തിരിഞ്ഞായിരുന്നു സംഭവം. ഏതാണ്ട് 30 അടിയോളം ആഴമുളള ആൾനുഴിയിൽ ആദ്യമിറങ്ങിയ തൊഴിലാളിയെ കാണാത്തതിനെ തുടർന്ന് മറ്റൊരു തൊഴിലാളിയെ കരാറുകാരൻ ഇറക്കി. ഇരുവരുടെയും അനക്കം കേൾക്കാതായതിനെ തുടർന്ന് കരാറുകാരൻ ഒച്ചവച്ചു. എന്നാൽ, അപ്പോഴും പ്രതികരണമുണ്ടായില്ല. തുടർന്ന് കരാറുകാരനും ഇറങ്ങുകയായിരുന്നു. മരിച്ച കരാറുകാരൻ കളുന്ദ്രേ ഗ്രാമക്കാരനായ വിലാസ് മസ്കർ ആണ്.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama