go

ഇടിയോടിടി മോട്രോയിൽ ലോക്കൽ യാത്ര

mby-local-metro
വെര്‍സോവ-അന്ധേരി- ഘാട്‌കോപ്പര്‍ മെട്രോ ട്രെയിനിൽ ഇന്നലെ വൈകിട്ടത്തെ തിരക്ക്
SHARE

മുംബൈ ∙  മെട്രോ ട്രെയിനുകളും ഇന്നലെ ലോക്കലായി. ബെസ്റ്റ് ബസ് സമരം രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ച ഇന്നലെ വെർസോവ-അന്ധേരി- ഘാട്‌കോപ്പർ മെട്രോ വൺ പാത ആയിരുന്നു യാത്രക്കാരുടെ ഏക ആശ്രയം.   എന്നാൽ, ബെസ്റ്റ് ബസുകളെ ആശ്രയിച്ചിരുന്നവർ കൂടെ മെട്രോ സ്‌റ്റേഷനുകളിലേക്ക് ഒഴുകിയതോടെ ലോക്കൽ ട്രെയിനുകളിലേതു പോലെ തിക്കിത്തിരക്കി യാത്ര ചെയ്യാനായിരുന്നു ഇന്നലെ പതിവു യാത്രക്കാരുടെ നിയോഗം. രാവിലെയും വൈകിട്ടും ഓഫിസിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്കായിരുന്നു കൂടുതൽ.

രാവിലെ അന്ധേരി സ്‌റ്റേഷനിൽ ബെസ്റ്റ് ബസ് സ്റ്റോപ്പുകളിൽ നിന്ന് സീപ്‌സിലേക്കും ഘാട്‌കോപ്പറിലേക്കുമുള്ള ബസുകളിൽ കയറാനുള്ളവരുടെ ക്യൂ ഏതാണ്ട് സ്‌റ്റേഷനിലെ മേൽപ്പാലം വരെ നീളാറുള്ളതാണെന്ന് മുംബൈ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ജോൺസൺ പറഞ്ഞു. ഇവർ കൂടെ മെട്രോ സ്‌റ്റേഷനുകളിലേക്ക് പ്രവഹിച്ചാൽ ഉള്ള അവസ്ഥയാണ് ഇപ്പോൾ മെട്രോ ട്രെയിനുകളിൽ ഉള്ളത്. സീപ്‌സിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തനിക്ക് മെട്രോ ട്രെയിനിൽ ജെ.ബി. നഗറിൽ ഇറങ്ങി സീപ്‌സിലേക്ക് ടാക്‌സി പിടിക്കേണ്ടി വന്നെന്ന് മലാഡിൽ താമസിക്കുന്ന രാജേഷ് പറഞ്ഞു.അഭ്യാസികൾ ഔട്ട്!

ലോക്കലിലേതു പോലെ ഓടിക്കയറുക, തള്ളിക്കയറുക തൂങ്ങിനിന്നു യാത്ര ചെയ്യുക തുടങ്ങിയ അഭ്യാസങ്ങൾക്ക് സ്ഥാനമില്ല ഇവിടെ.
മെട്രോ സ്‌റ്റേഷനുകളിൽ യാത്രക്കാരെ നിയന്ത്രിക്കാൻ ഗാർഡുകൾ ഉള്ളതിനാൽ ക്യൂ പാലിക്കാതെ തരമില്ല. ഓട്ടോമാറ്റിക് ഡോറുകളായതിനാൽ വാതിൽക്കൽ തൂങ്ങിനിൽക്കാനുമാവില്ല.

വേണം കൂടുതൽ മെട്രോ സർവീസ്

ബെസ്റ്റ് ബസ് സമരം പരിഗണിച്ച് മെട്രോ സർവീസുകൾ വർധിപ്പിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. നിലവിൽ രാവിലെയും (രാവിലെ 7 മുതൽ 11 വരെ) വൈകിട്ടും (വൈകിട്ട് 5 മുതൽ 8 വരെ) തിരക്കേറിയ സമയങ്ങളിൽ മൂന്നര മിനിറ്റ് ഇടവിട്ടും അല്ലാത്ത സമയങ്ങളിൽ 8 മിനിറ്റ് ഇടവിട്ടുമാണ് മെട്രോ സർവീസുകൾ ഉള്ളത്. പതിവിൽ നിന്ന് വിഭിന്നമായി മുഴുവൻ ദിവസം ഏതാണ്ട് ഒരുപോലെ തിരക്കുള്ളതിനാൽ മൂന്നര മിനിറ്റ് ഇടവേളയിൽ തന്നെ മുഴുവൻ ദിവസവും സർവീസ് നടത്തണമെന്നാണ്് യാത്രക്കാരുടെ ആവശ്യം. വെർസോവ, ഡിഎൻ നഗർ, ആസാദ്‌നഗർ, അന്ധേരി, വെസ്റ്റേൺ എക്‌സ്പ്രസ് ഹൈവേ, ജെ.ബി.നഗർ, എയർപോർട്ട്് റോഡ്, മരോൾനാക്ക, സാക്കിനാക്ക, അസൽഫ, ജാഗൃതിനഗർ, ഘാട്‌കോപ്പർ, എന്നിവയാണ് സ്റ്റേഷനുകൾ

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama