go

ബാലികയെ പീഡിപ്പിച്ച യുവാവിന് 10 വർഷം കഠിനതടവ്

rape-girl-jail
SHARE

താനെ∙ ബാലികയെ പീഡിപ്പിച്ച 26 വയസ്സുകാരന് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രത്യേക പോക്സോ കോടതി 10 വർഷം കഠിനതടവ് വിധിച്ചു. 28,000 രൂപ പിഴയും അടയ്ക്കണം. 14 വയസ്സുകാരിയുടെ അമ്മ നടത്തുന്ന ഭക്ഷണശാലയിലെ സ്ഥിരം സന്ദർശകനായിരുന്നു പ്രതി മുഹമ്മദ് മൻസൂർ. അമ്മയ്ക്ക് സുഖമില്ലാതായപ്പോൾ പെൺകുട്ടി കട തനിച്ച് കൈകാര്യം ചെയ്ത അവസരത്തിലാണ് പീഡനം നടന്നത്. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിയും മുഴക്കി. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് മാതാപിതാക്കൾ പീഡനവിവരം അറിഞ്ഞത്. ഗർഭിണിയായ പെൺകുട്ടി പ്രസവിക്കുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയാണ് കേസിൽ പ്രധാനതെളിവായി കോടതി പരിഗണിച്ചത്.  

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama