go

എൻ‌ജിൻ തകരാർ: ഡൽഹി വിമാനം തിരിച്ചിറക്കി

plane-lant
SHARE

മുംബൈ ∙ ഡൽഹിയിലേക്കു പുറപ്പെട്ട ഗോ എയർ വിമാനം എൻജിൻ തകരാറിനെത്തുടർന്നു മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി . ഇന്നലെ രാവിലെ 10.17ന് പുറപ്പെട്ട വിമാനം ഒരു മണിക്കൂറിനു ശേഷം എൻജിനിൽ ശക്തമായ വിറയൽ അനുഭവപ്പെട്ടതിനെത്തുടർന്ന്് ഉച്ചയ്ക്ക് 12.15നാണ് തിരിച്ചിറക്കിയത്. 168 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആർക്കും പരുക്കില്ലെന്നു വിമാന കമ്പനി അധികൃതർ വ്യക്തമാക്കി.  

തകരാർ: ദുബായ് വിമാനം തിരിച്ചിറക്കി

ദുബായിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്നു മുംബൈ വിമാനത്താവളത്തിൽ തിരിച്ചിറക്കി.  തകരാർ പരിഹരിച്ച ശേഷം നാലു മണിക്കൂർ വൈകി പുറപ്പെട്ട വിമാനം ദുബായിൽ സുരക്ഷിതമായി എത്തിയതായി  സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. യാത്ര പുറപ്പെട്ട് ഏതാനും മിനിറ്റുകൾക്കകം തകരാർ കണ്ടെത്തുകയും തിരിച്ചിറക്കാൻ തീരുമാനിക്കുകയുമായിരുന്നു.   അടിയന്തര ലാൻഡിങ് ആയിരുന്നില്ലെന്നും യാത്രക്കാർക്ക് പരുക്കോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും വിമാന കമ്പനി വക്താവ് പറഞ്ഞു.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama