go

ഭാരതീയ മറാഠി സാഹിത്യ സമ്മേളനം; നയൻതാരയ്ക്കു പകരം ഉദ്ഘാടനം ചെയ്തത് കർഷകവിധവ

SHARE

മുംബൈ∙ യവത്മാളിൽ ഇന്നലെ ആരംഭിച്ച അഖില ഭാരതീയ മറാഠി സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തത് കടക്കെണി മൂലം ജീവനൊടുക്കിയ സുധാകർ യെദെ എന്ന കർഷകന്റെ ഭാര്യ വൈശാലി (28). നെഹ്‌റു കുടുംബാംഗവും സാഹിത്യകാരിയുമായ നയൻതാര സഹ്ഗലിനെ ഉദ്ഘാടക സ്ഥാനത്തു നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് വിവാദത്തിലായ പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.

പകരം സർക്കാരിനെ പ്രതിനിധീകരിച്ച് വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെ പങ്കെടുത്തു. ബിജെപിക്കെതിരെയുള്ള വിമർശനം ഭയന്ന് സർക്കാർ ഇടപെടലാണ് നയൻതാരയെ മാറ്റാനുള്ള കാരണമെന്ന് ശിവസേനയും കോൺഗ്രസും ആരോപിച്ചിരുന്നു. തന്നെ വീണ്ടും ക്ഷണിച്ചാലും പരിപാടിക്കില്ലെന്ന് നയൻതാരയും പ്രഖ്യാപിച്ചു. വിവാദങ്ങളെ തുടർന്ന് പരിപാടിയുടെ സംഘാടകരായ അഖില ഭാരതീയ മറാഠി മഹാ സാഹിത്യ മണ്ഡലിന്റെ അധ്യക്ഷ സ്ഥാനം സാഹിത്യകാരൻ ശ്രീപദ് ജോഷി രാജിവച്ചിരുന്നു.

പ്രതിഷേധവുമായി നയൻതാര അനുകൂലികൾ

ഉദ്ഘാടക സ്ഥാനത്തു നിന്ന് നയൻതാര സഹ്ഗലിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് നയൻതാരയുടെ ചിത്രമുള്ള മുഖംമൂടി അണിഞ്ഞെത്തിയ 3 വനിതാ എഴുത്തുകാരെ പൊലീസ് ഇറക്കിവിട്ടു. ഇവരുടെ മുഖം മൂടികളും പിടിച്ചുവാങ്ങി. നയൻതാര അനുകൂലികൾ ബീഡ് ജില്ലയിൽ സമാന്തരമായി സാഹിത്യസമ്മേളനം നടത്തി. നയൻതാര യവത്മാളിൽ ഉപയോഗിക്കാനിരുന്ന പ്രസംഗം ഇവിടെ വായിക്കുകയും ചെയ്തു.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama