go

മരോൾ തീപിടിത്തം: രണ്ട് മരണം കൂടി

SHARE

മുംബൈ ∙ അന്ധേരി മരോൾ ഇഎസ്ഐ ആശുപത്രിയിലെ തീപിടിത്തത്തിൽ പൊള്ളലേറ്റും ശ്വസന തകരാറുകളെത്തുടർന്നും ചികിൽസയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചതോടെ മരണസംഖ്യ 13 ആയി ഉയർന്നു. കഴിഞ്ഞ മാസം 17നായിരുന്നു തീപിടിത്തം. സാക്കിനാക്ക സ്വദേശിയായ ഇദ്ന ഖാത്തൂൻ (65), ദിവ സ്വദേശിയായ വിഠൽ പക്കാറെ (78) എന്നിവരാണു മരിച്ചത്. വിഠൽ പക്കാറെ വെന്റിലേറ്ററിലാണ് കഴിഞ്ഞിരുന്നത്. പരുക്കേറ്റ മൂന്നു പേർ ഇപ്പോഴും ചികിൽസയിലുണ്ട്.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama