go

മുംബൈയുടെ സ്നേഹം ചുവടു വച്ചു; ചെങ്കോലേന്തി ഗോതുരുത്ത് വേദിയിൽ

Mumbai News
പ്രളയത്തിൽ ആടയാഭരണങ്ങളും നാടകോപകരണങ്ങളും നഷ്ടപ്പെട്ട കൊച്ചി ഗോതുരുത്തിലെ ചവിട്ടുനാടക സമിതികൾ അരങ്ങിൽ തിരിച്ചെത്തുന്ന ചടങ്ങിന് മുംബൈ എൻസിപിഎ ഡയറക്ടർ പ്രശാന്ത് കർക്കരെ തിരി തെളിക്കുന്നു. സംഗീത നാടക അക്കാദമി പശ്ചിമ മേഖലയുടെ സഹായത്തോടെയാണ് ‍ ചവിട്ടുനാടക സമിതികളുടെ തിര‍ിച്ചുവരവ് സാധ്യമായത്.
SHARE

മുംബൈ ∙ കാലത്തിന്റെ കുത്തൊഴുക്കിൽപ്പെടാതെ ഒരു നാടു കാത്തുസൂക്ഷിച്ച കലയെ പ്രളയം കവർന്നെടുത്തപ്പോൾ, നഷ്ടപ്പെട്ട ആടയാഭരണങ്ങളും കിരീടങ്ങളും സിംഹാസനവുമെല്ലാം വീണ്ടെടുത്തു നൽകി വേദിയിൽ തിരിച്ചെത്താൻ സഹായമായത്  മുംബൈയിലെ കലാസ്നേഹികൾ.

വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട കൊച്ചി ഗോതുരുത്തിലെ ചവിട്ടുനാടകസമിതികളെയാണ് മുംബൈയിലെ പ്രവാസി സമൂഹം  വീണ്ടെടുത്ത് അരങ്ങിൽ തിരിച്ചെത്തിച്ചിരിക്കുന്നത്. ആറു നാടകങ്ങൾ അരങ്ങിലെത്തിച്ചാണ് പരമ്പരാഗത കലാകാരന്മാരുടെ തിരിച്ചുവരവ്.  ആദ്യമായാണു ഗോതുരുത്തിൽ ഒറ്റ രാത്രി ആറു നാടകം അരങ്ങേറിയത്.

ഗ്രാമവാസികൾ ഹോളിക്രോസ് ചിന്നത്തമ്പി അണ്ണാവി സ്ക്വയർ മാരിടൈം ആർട്സ് സെന്ററിലേക്ക് ഒഴുകിയെത്തി. കേരള സംഗീത നാടക അക്കാദമി പശ്ചിമമേഖല (മുംബൈ)യുടെ സാമ്പത്തിക സഹകരണത്തോടെയായിരുന്നു പരിപാടി.ചവിട്ടുനാടക സമിതികൾക്കായി കേരള സംഗീത നാടക അക്കാദമി പശ്ചിമ മേഖല (മുംബൈ) സ്വരൂപിച്ച12 ലക്ഷം രൂപയുടെ സഹായധനം കൈമാറി. ചുവടി ഫെസ്റ്റ് സംഘാടകരായ എസ്എസിയാണു ഗോതുരുത്ത്  ചവിട്ടുനാടകമേളയുടെ സംഘാടകർ.

മുബൈ ആസ്ഥാനമായ നാഷനൽ സെന്റർ ഫോർ പെർഫോമിങ് ആർട്സ് (എൻസിപിഎ) ഡയറക്ടർ പ്രശാന്ത് കർക്കരെ ഉദ്ഘാടനം ചെയ്തു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കശേരി, എഴുത്തുകാരൻ എൻ.എസ്.മാധവൻ, കെഎസ്എൻഎ പശ്ചിമമേഖല ചെയർപഴ്സൺ പ്രിയ എം. വർഗീസ്, വൈസ് ചെയർമാൻമാരായ കേളി രാമചന്ദ്രൻ, സുരേന്ദ്ര ബാബു, ട്രഷറർ ടി.എൻ.ഹരിഹരൻ, എസ്എസി പ്രസിഡന്റ് ആന്റണി ജോസഫ് പ്രസംഗിച്ചു.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama