go

സ്വന്തം മകളെ മെഴുകുതിരികൊണ്ട് പൊള്ളിച്ച‌ു; അമ്മയാണത്രേ അമ്മ

mby-goiril
SHARE

മുംബൈ∙ അനുസരണക്കേട് കാട്ടിയതിന് 5 വയസ്സുകാരിയെ, കത്തിച്ച മെഴുകുതിരി ഉപയോഗിച്ചു പൊള്ളിച്ച അമ്മയെയും ബന്ധു സ്ത്രീയെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് അറസ്റ്റ്. നവിമുംബൈയിലെ കലമ്പൊളി മേഖലയിലാണ് സംഭവം. പെൺകുട്ടി തങ്ങൾ പറഞ്ഞത് അനുസരിക്കാതെ കളിച്ചുകൊണ്ടിരുന്നതാണ് അമ്മയെയും ബന്ധുവിനെയും പ്രകോപിപ്പിച്ചത്.

ഇരുവരും ചേർന്ന് കുട്ടിയെ പിടികൂടി കത്തിച്ച മെഴുകുതിരി ഉപയോഗിച്ച് പൊള്ളലേൽപിക്കുകയായിരുന്നു. പച്ചക്കറി കച്ചവടക്കാരനായ പിതാവ് വീട്ടിൽ എത്തുമ്പോൾ മകൾ കരഞ്ഞുകൊണ്ടിരിക്കുന്നതാണ് കണ്ടത്. കാരണം തിരക്കിയപ്പോൾ ദേഹത്തിന്റെ പലഭാഗത്തും പൊള്ളലേറ്റതു കാണിച്ചു. അമ്മയും ബന്ധുവും ചേർന്ന്  ഉപദ്രവിച്ച കഥ കേട്ട പിതാവ് കലമ്പൊളി പൊലീസ് സ്‌റ്റേഷനിൽ ചെന്ന് പരാതി നൽകുകയായിരുന്നു. ഇയാളുടെ സഹോദരന്റെ ഭാര്യയാണ് ബന്ധു സ്ത്രീ. ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama