go

ഇങ്ങനെ നിർബന്ധിക്കല്ലേ പ്ലീസ്.. മൽസരിച്ചുപോകും: പവാർ

PTI11_24_2011_000131B
SHARE

മുംബൈ ∙ എൻസിപി അധ്യക്ഷൻ ശരദ് പവാർ പശ്ചിമ മഹാരാഷ്ട്രയിലെ മാഡ ലോക്‌സഭാ സീറ്റിൽ മത്സരിച്ചേക്കും. എൻസിപിയുടെ സിറ്റിങ് സീറ്റാണിത്. തനിക്ക് ആഗ്രഹമില്ലെങ്കിലും മുതിർന്ന പാർട്ടി നേതാക്കളുടെയും സിറ്റിങ് എംപിയുടെയും നിർബന്ധത്തിന് താൻ വഴങ്ങിയേക്കുമെന്ന് പവാർ സൂചന നൽകി. ബാരാമതിയിൽ പവാറും പാർട്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ, മുൻ മന്ത്രി ഛഗൻ ഭുജ്ബൽ, സിറ്റിങ് എംപി വിജയ് സിങ് മൊഹിതെ പാട്ടീൽ തുടങ്ങിയ നേതാക്കളും പങ്കെടുത്ത യോഗത്തിനൊടുവിലാണ് പുതിയ നീക്കം. 2009 മുതൽ 2014 വരെ പവാർ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് സോലാപുർ ജില്ലയിലെ മാഡ.

എന്നാൽ താൻ രാഷ്ട്രീയത്തിൽ 50 വർഷം പിന്നിട്ടുവെന്നും ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ച് കഴിഞ്ഞ തിരഞ്ഞടുപ്പിൽ പവാർ പിൻവാങ്ങുകയിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇപ്രാവശ്യം തീരുമാനം പുനഃപരിശോധിക്കാൻ ഇടയുണ്ടെന്ന ചർച്ചകൾ നേരത്തെ തന്നെ സജീവമായിരുന്നെങ്കിലും പവാർ പിടികൊടുത്തിരുന്നില്ല. പുണെയിൽ മത്സരിക്കാൻ ഇടയുണ്ടെന്നായിരുന്നു തുടക്കത്തിൽ ഉയർന്ന അഭ്യൂഹം.

പാർട്ടി തീരുമാനം മാനിക്കും

ഞാൻ മത്സരിക്കണമെന്ന് ചില പാർട്ടി നേതാക്കൾ അസന്ദിഗ്ധമായി പറയുന്നു, അവരുടെ തീരുമാനത്തെ മാനിക്കേണ്ടെ?- മത്സര രംഗത്തുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇന്നലെ എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം. യോഗത്തിൽ ചില മുതിർന്ന പാർട്ടി നേതാക്കളും സിറ്റിങ് എംപിയും മാഡയിൽ നിന്ന് മത്സരിക്കണമെന്ന് നിർബന്ധിച്ചു.

ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല, ഞാൻ ആഗ്രഹിച്ചിട്ടുമില്ല (മത്സരിക്കാൻ). എന്നാൽ, എന്റെ നയപരമായ തീരുമാനങ്ങൾ അവർ അനുസരിക്കുന്നതു പോലെ അവരുടെ തീരുമാനം ഞാനും മാനിക്കണം എന്ന് ചില നേതാക്കൾ അസന്ദിഗ്ധമായി പറഞ്ഞു. അതേക്കുറിച്ച് ആലോചിക്കുമെന്ന് അവർക്കു മറുപടി നൽകിയിട്ടുണ്ട്-നിലവിൽ രാജ്യസഭാംഗമായ പവാർ വ്യക്തമാക്കി.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama