go

വഴിയോരത്ത് അന്തിയുറങ്ങിയ ബാലികയെ പീഡിപ്പിച്ചു കൊന്ന യുവാവ് പിടിയിൽ

mby-rape-murder-arrest
SHARE

മുംബൈ ∙ മധ്യമുബൈയിലെ മാഹിമിൽ നടപ്പാതയിൽ അന്തിയുറങ്ങിയ കുടുംബത്തിലെ 5 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാവ് പിടിയിലായി. മെഹാദി ഹസ്സൻ (23) എന്നയാളാണ് പിടിയിലായത്. എൽ.ജെ. റോഡിനു സമീപത്തെ നടപ്പാതയിൽ കഴിഞ്ഞിരുന്ന കുടുംബത്തിലെ ബാലികയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ ഇവരുടെ ഇടത്തിൽ നിന്ന് 100 മീറ്റർ അകലെ കണ്ടെത്തുകയായിരുന്നു. മാതാപിതാക്കൾക്കൊപ്പം ഉറങ്ങുമ്പോഴാണ് ബാലികയെ കാണാതാകുന്നത്. കളിപ്പാട്ടങ്ങളും മറ്റും വിറ്റ് ഉപജീവനം കഴിക്കുന്നവരാണിവർ.

പ്രതി ബാലികയെ എടുത്തു കൊണ്ടുപോയി പീഡനത്തിനു ശേഷം കഴുത്തുഞെരിച്ചു കൊന്ന് വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, കുട്ടിയെ കാണാതെ അമ്മ ആദ്യം പൊലീസിനെ സമീപിച്ചെങ്കിലും പൊലീസ് ഗൗനിച്ചില്ലെന്ന് ആക്ഷേപമുണ്ട്. മൃതദേഹം കണ്ടെത്തിയ ശേഷമാണ് പൊലീസ് അന്വേഷണം ആരംഭിച്ച് പ്രതിയെ പിടികൂടുന്നത്. തട്ടിക്കൊണ്ടുപോകൽ, ലൈംഗിക പീഡനം, കൊലപാതകം, കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്‌സോ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama