മുംബൈ ∙ നിർമാണം പുരോഗമിക്കുന്ന മുംബൈ മെട്രോ മൂന്നിന്റെ ദാദറിൽ നിന്നുള്ള നിർമാണ കാഴ്ചകൾ. ആന്ധേരിയിലെ സ്വീപ്സ് മുതൽ കൊളാബ വരെ നീളുന്ന മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോയുടെ തുരങ്കത്തിന്റെ നിർമാണ ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 33.5 കിലോമീറ്റർ നീളമുള്ളതാണു പാത.
23,136 കോടി രൂപ വകയിരുത്തിയ മെട്രോ മൂന്നിൽ 27 സ്റ്റേഷനുകളാണ് ഉണ്ടാവുക. മുംബൈ നഗരത്തിലൂടെ ഒഴുകുന്ന മിട്ടി നദിയുടെ അടിയിലൂടെ കടന്നുപോകുന്ന ഒന്നര കിലോമീറ്റർ ഭാഗത്താണ് എറ്റവും ആഴമുള്ള തുരങ്കം ഉണ്ടാകുന്നത്. ഇതിന്റെ നിർമാണം അടുത്തുതന്നെ ആരംഭിക്കും.2021 ജൂണിൽ മെട്രോ മൂന്നിന്റെ സ്വീപ്സ് മുതൽ ദാദർ വരെയുള്ള ആദ്യ ഘട്ടം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. രണ്ടാം ഘട്ടമായ ദാദർ - കൊളാബ 2021 ഡിസംബറിലും.