go

ഇത്ര കുളിരാൻ എന്തേ ഫെബ്രുവരീ?

grape
SHARE

മുംബൈ ∙ അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനത്തിൽ മഹാരാഷ്ട്ര തണത്തു വിറയ്ക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ മേഖലകിൽ ശൈത്യം വീണ്ടും പിടിമുറുക്കി. നാസിക്, പുണെ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. ഈ പ്രദേശങ്ങളിൽ അന്തരീക്ഷ ഉൗഷ്മാവ് താഴാൻ തുടങ്ങിട്ട് ഒരാഴ്ചയയായി.

മുംബൈയിൽ ചില മേഖലയിൽ ശനിയാഴ്ച 11 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നിരുന്നു. ഇന്നലെ 13 ഡിഗ്രി സെൽഷ്യസ് ആയിരുന്നു നഗരത്തിലെ കുറഞ്ഞ താപനില. 2012നു ശേഷം നഗരത്തിൽ അനുഭവപ്പെടുന്ന ഏറ്റവും തണുത്ത ഫെബ്രുവരി ദിനങ്ങളാണിത്. മുംബൈയിൽ സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാന മേഖലയിൽ ആയിരുന്നു ശനിയാഴ്ച ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെട്ടത്.

തണുപ്പ് താങ്ങാതെ മുന്തിരി

നാസിക് ∙ നാസിക്കിൽ അനുഭവപ്പെടുന്ന അതിശൈത്യം മുന്തിരി കൃഷിക്കു തിരിച്ചടിയായേക്കും.വിളവെടുപ്പിനു തയാറായിക്കൊണ്ടിരുന്ന വേളയിൽ  മുന്തിരിപ്പാടത്ത് തീ കൂട്ടി ചൂട് പകരുകയാണ്.നാസിക്കിലെ മുന്തിരി കൃഷിയുടെ കേന്ദ്രമായ നിഫാഡ് താലൂക്കിലാണു കൂടുതൽ തണുപ്പ്് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടു ദിവസം കൂടി ഇവിടെ ഈ നിലയിൽ തണുപ്പു തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

കാറ്റ് വരുന്നു, വടക്കുനിന്ന്

വടക്കൻ മേഖലകളിൽ നിന്നുളള അതിശക്തമായ തണുത്ത കാറ്റാണ് സംസ്ഥാനത്തെ തണുപ്പിനു കാരണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

തണുപ്പിനൊപ്പം മലിനീകരണവും

അന്തരീക്ഷ മലിനീകരണ നില സൂചിപ്പിക്കുന്ന എക്യൂഐ (എയർ ക്വാളിറ്റി ഇൻഡെക്സ്) 269 വരെ എത്തിയിട്ടുണ്ട്. അന്ധേരി കുർള കോംപ്ലക്സ്, അന്ധേരി, മസ്ഗാവ് എന്നിവിടങ്ങളിലാണ് അന്തരീക്ഷ മലിനീകരണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

പുണെ പറയുന്നു: ഇത്ര വേണ്ടേ

പുണെ ∙ 78 വർഷത്തിനു ശേഷം ഫെബ്രുവരി മാസത്തിൽ പുണെയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ തണുപ്പുനാളുകളാണ് ഇപ്പോഴത്തേത്.  ശനിയാഴ്ച 5.1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു പുണെയിലെ ഏറ്റവും തണുപ്പുള്ള പ്രദേശത്തെ കുറഞ്ഞ താപനില.  
സുഖകരമായ കാലാവസ്ഥയ്ക്കു പേരുകേട്ട നഗരമാണ് പുണെ. എന്നാൽ ഈ വർഷത്തെ തണുപ്പ് പുണെ വാസികളെ വിറപ്പിക്കുകയാണ്. പതിറ്റാണ്ടുകൾക്കു മുൻപാണ് ഇപ്പോഴത്തേതിലും കൂടുതൽ തണുപ്പ് ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയതത്.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama