go

നടൻ മഹേഷ് ആനന്ദ് മരിച്ച നിലയിൽ

magesh-anand
SHARE

മുംബൈ ∙ ബോളിവുഡ് നടൻ മഹേഷ് ആനന്ദിനെ (57) അന്ധേരി വെർസോവയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴുകിത്തുടങ്ങിയ നിലയിൽ ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ മോസ്കോയിലാണെന്നും മഹേഷ് തനിച്ചാണു താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ശനി വൈകിട്ട് വീട്ടുജോലിക്കാരി വാതിലിൽ പലവട്ടം മുട്ടിയിട്ടും തുറക്കാതിരുന്നതിനെ തുടർന്ന് നടന്റെ സഹോദരിമാരെ വിവരം അറിയിക്കുകയായിരുന്നു. സഹോദരിമാരാണ് പൊലീസിന്റെ സഹായം തേടിയത്. മഹേഷ് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്നും ഹൗസിങ് സൊസൈറ്റിയിൽ നൽകേണ്ട പ്രതിമാസ തുക സഹോദരിമാരാണ് അടച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. മൂന്നു ദിവസമായി മഹേഷ് ആനന്ദിനെ കണ്ടിട്ടെന്നും ഷൂട്ടിങ് തിരക്കിലായിരിക്കുമെന്നാണു കരുതിയിരുന്നതെന്നും അയൽക്കാർ പറഞ്ഞു. മലയാള സിനിമയായ അഭിമന്യുവിൽ അഭിനയിച്ചിട്ടുണ്ട്. കൂലി നമ്പർ വൺ, കുരുക്ഷേത്ര, തൂഫാൻ, തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷം ചെയ്തു. വില്ലൻ വേഷങ്ങളിലാണു മഹേഷ് ആനന്ദ് ഏറെ തിളങ്ങിയത്.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama