go

ഗായിക ദേവിക അഴകേശൻ നിര്യാതയായി

mby-singer-devika-azhakesan
ദേവിക അഴകേശൻ
SHARE

മുംബൈ ∙ വളർന്നുവരുന്ന ഗായിക ദേവിക അഴകേശന്റെ (19) അപ്രതീക്ഷിത മരണം മുംബൈയിലെ കലാസ്നേഹികളെ ദുഃഖത്തിലാഴ്ത്തി. മുംബൈയിലെ വിവിധ സംഗീത മൽസരങ്ങളിൽ സമ്മാനങ്ങൾ നേടുകയും കേരളത്തിലെ വിവിധ സംഗീത റിയാലിറ്റി ഷോകളിൽ ശ്രദ്ധ നേടുകയും ചെയ്ത ഗായികയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നു ചികിൽസ തേടി ആശുപത്രിയിലായിരിക്കെയാണു മരണം. മുംബൈ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥനായ അഴകേശന്റെ മകളായ ദേവിക ഗായകൻ പ്രേംകുമാറിന്റെ ശിഷ്യയാണ്. വഡാലയിലെ വസതിയിൽ പൊതുദർശനത്തിനു ശേഷം മൃതദേഹം വടക്കൻപറവൂരിലെ വസതിയിലേക്കു കൊണ്ടുപോയി. ഇന്നു സംസ്കരിക്കും. ജപ്പാനിൽ ഏഷ്യൻ സംഗീത പ്രതിഭകൾക്കായുള്ള മൽസരത്തിൽ പങ്കെടുത്തിട്ടുള്ള ദേവിക മലയാളം, ഹിന്ദി, മറാഠി, തെലുങ്ക് സംഗീത ആൽബങ്ങളിൽ പാടിയിട്ടുണ്ട്. ഗിത്താറിസ്റ്റുമാണ്. ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. പാട്ടെഴുതി, സംഗീതം നിർവഹിച്ച്, ആലപിച്ചിട്ടുമുണ്ട്.  

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama