go

ഡോ. പായൽ ജീവനൊടുക്കിയ കേസ്: 3 പ്രതികൾക്ക് ജാമ്യം

rape-payal
SHARE

 മുംബൈ∙ സർക്കാർ ഉടമസ്ഥതയിലുള്ള നായർ ആശുപത്രിയിലെ മെഡിക്കൽ പിജി വിദ്യാർഥിനി ഡോ. പായൽ തഡ്‌വി ജാതി പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ 3 സീനിയർ ഡോക്ടർമാർക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ കഴിഞ്ഞ മേയ് 29 മുതൽ വിചാരണത്തടവിൽ കഴിയുന്ന ഹേമ അഹൂജ, ഭക്തി മെഹർ, അങ്കിത ഖണ്ഡേൽവാൾ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പ്രതികൾ മൂവരും 2 ലക്ഷം രൂപ വീതം കെട്ടിവയ്ക്കണം. കേസിൽ കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞതിനാൽ ജാമ്യം അനുവദിക്കുന്നതിൽ തടസ്സമില്ലെന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജ താക്കറെ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ മേയ് 26നാണ് ആദിവാസി വിഭാഗത്തിൽ പെട്ട ഡോ. പായൽ തഡ്‌വിയെ ആശുപത്രിയിലെ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തഡ്‌വിയെ ജാതി പീഡനത്തിന് ഇരയാക്കിയ പ്രതികൾക്ക് എതിരെ ആത്മഹത്യാപ്രേരണ കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികൾ തെളിവുനശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കടുത്ത വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ നഗരം വിടരുത് എന്ന് ഉത്തരവിട്ട കോടതി നായർ ആശുപത്രി പരിസരത്തും അഗ്രിപാഡ പൊലീസ് സ്‌റ്റേഷൻ പരിധിയിലും പ്രവേശനവും വിലക്കി.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama