go

പിഴയായി പിരിച്ച 43 ലക്ഷം സ്വന്തം പോക്കറ്റിലാക്കി; ടിക്കറ്റ് ചെക്കർ പിടിയിൽ

mumbai-arrest
SHARE

മുംബൈ ∙ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തവരിൽ നിന്ന് പിഴയായി പിരിച്ചെടുത്ത് 43 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മധ്യറെയിൽവേയിലെ ടിക്കറ്റ് ചെക്കർ (ടിസി) അറസ്റ്റിൽ. ബി.ആർ. വൈദ്യ എന്ന ചെക്കറാണ് അറസ്റ്റിലായത്.

വർഷങ്ങളായി നടത്തിയ തട്ടിപ്പ് കണ്ടുപിടിച്ച് ഇയാളെ 2017 ഡിസംബറിൽ റെയിൽവേ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിനു ശേഷം 2018 മാർച്ചിൽ ജോലിയിൽ നിന്നു പുറത്താക്കുകയും ചെയ്തു. പിഴ ഇൗടാക്കാൻ റെയിൽവേ ചെക്കർമാർക്ക് അനുവദിച്ചിരിക്കുന്ന രസീത് ബുക്കിലെ കണക്കും ബി.ആർ. വൈദ്യ പിഴയായി റെയിൽവേയിൽ കാണിച്ച തുകയും കമ്മിൽ അന്തരം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. മാതാപിതാക്കളുടെ ചികിൽസയ്ക്കു പണമില്ലാതെ വന്നതിനെത്തുടർന്നാണ് പിഴ ഇൗടാക്കിയിരുന്ന തുക സ്വന്തം ആവശ്യങ്ങൾക്ക് എടുത്തതെന്നാണ് റെയിൽവേ പൊലീസിനോട് ഇയാൾ പറഞ്ഞത്.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama