go

ഫ്ലാറ്റിൽ അനാശാസ്യം: ഒരു സ്ത്രീ പിടിയിൽ

mby-rape-digital-lock
SHARE

മുംബൈ ∙ ഫ്ലാറ്റിൽ സ്ത്രീകളെ പാർപ്പിച്ച് അനാശാസ്യ പ്രവർത്തനം നടത്തി വന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കാന്തിവ്‌ലി ചാർക്കോപ്പ് സെക്ടർ 2ലെ ഫ്ലാറ്റിൽ അനാശാസ്യം നടത്തിയ സ്ത്രീയാണ് അറസ്റ്റിലായത്. ഫ്ലാറ്റിലുണ്ടായിരുന്ന 3 സ്ത്രീകളെ പൊലീസ് മോചിപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് സ്ത്രീ ഉപയോക്താക്കളെ ആകർഷിച്ചത്. സ്ത്രീകളുടെ ഫോട്ടോയും അയച്ചുകൊടുക്കും. താൽപര്യം കാണിക്കുന്നവരെ വീട്ടിലേയ്ക്കു ക്ഷണിച്ചുവരുത്തുകയായിരുന്നു രീതി. രഹസ്യം വിവരം ലഭിച്ച ക്രൈം ബ്രാഞ്ച് യൂണിറ്റ് 11 ലെ ഉദ്യോഗസ്ഥർ ശനിയാഴ്ച ഫ്ലാറ്റിലേയ്ക്ക് ഉപയോക്താവെന്ന മട്ടിൽ ആളെ അയച്ചു. തുടർന്ന് ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ 28,000 രൂപ, പ്രതിയുടെ പക്കൽ നിന്ന് 12 മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം നടത്തിവരുന്നു.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama