go

മറാഠികൾ ഒറ്റക്കെട്ടായി കൈകോർക്കണം: പവാർ

mumbai news
പ്രളയദുരിതം നേരിട്ടറിയാനെത്തിയ എൻസിപി തലവൻ ശരദ് പവാർ താംബവെ ഗ്രാമത്തിലെ ജനങ്ങൾക്കൊപ്പം ചിത്രം പിടിഐ
SHARE

സത്താറ ∙ സംസ്ഥാനം നേരിടുന്ന പ്രളയ ദുരന്തത്തെ അതിജീവിക്കാൻ മറാഠി ജനസമൂഹം ഏക മനസ്സോടെ ഉണർന്ന് പ്രവർത്തിക്കണമെന്ന് എൻസിപി തലവൻ ശരദ് പവാർ. നേരത്തെ മഹാരാഷ്ട്രീയർ സഹായം നൽകിയ ഗുജറാത്ത്, ബിഹാർ, അസം സംസ്ഥാനങ്ങളിൽനിന്ന് സഹായം പ്രതീക്ഷിക്കുന്നതായും പവാർ പറഞ്ഞു. പശ്ചിമ മഹാരാഷ്ട്രയിലെ പ്രളയദുരിതം നേരിട്ടറിയാനെത്തിയ അദ്ദേഹം താംബവെ ഗ്രാമത്തിൽ നാട്ടുകാരുമായി ആശയവിനിമയം നടത്തി.

കേന്ദ്ര–സംസ്ഥാന സർക്കാരുകളിൽ നിന്ന് പരമാവധി സഹായം എത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ എൻസിപി എംപിമാരും എംഎൽഎ മാരും തീരുമാനിച്ചിട്ടുണ്ട്. 50 ലക്ഷത്തിന്റെ ചെക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനു കൈമാറും. ബാരാമതിയിൽ കേവലം1മണിക്കൂറിനുള്ളിൽ ദൂരിതാശ്വാസ ഫണ്ടിലേയ്ക്ക് 1 കോടി രൂപ ശേഖരിക്കാനായെന്നും പവാർ വെളിപ്പെടുത്തി.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama