go

ഗോഎയർ ട്രെയിനിയുടെ ആത്മഹത്യ: 2 ഉദ്യോഗസ്ഥർക്കെതിരെ കേസ്

mumbai news
SHARE

നാഗ്പുർ ∙ സ്വകാര്യ വിമാനക്കമ്പനി ഗോഎയറിന്റെ ട്രെയിനി ഉദ്യോഗസ്ഥൻ  ജീവനൊടുക്കിയ സംഭവത്തിൽ സ്ഥാപനത്തിലെ 2 ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. നാഗ്പുർ വിമാനത്താവളത്തിലെ  ട്രെയിനി റാംപ് ഓഫിസർ മൻഥൻ ചവാൻ (19) മേയ് 30 ന് വീട്ടിൽ ജീവനൊടുക്കിയ കേസിൽ ഗോഎയർ നാഗ്പുർ മാനേജർ അക്ഷയ് പാട്ടീൽ, റാംപ് ഓപറേഷൻസ് സീനിയർ ഓഫിസർ നിലയ്  ജൻബന്ധു എന്നിവർക്കെതിരെയാണ് കേസെടുത്തത്.

മഞ്ഞപ്പിത്തം ബാധിച്ച് അവധിയിലായിരുന്ന സമയത്താണ് ജീവനോടുക്കിയത്. രോഗത്താൽ അവശനായിരുന്ന മൻഥൻ  ജോലിക്കെത്താൻ നിർബന്ധിച്ച് പാട്ടീലും ജൻബന്ധുവും തുടർച്ചയായി ഫോൺ ചെയ്യുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തെന്നു അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.

ഇതിനെ തുടർന്നുള്ള മാനസിക സംഘർഷമാകാം ആത്മഹത്യയിലേയ്ക്കു നയിച്ചതെന്നു പിതാവ് മഹേന്ദ്ര ചവാൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. അതേസമയം, തങ്ങളുടെ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് തെറ്റായി  കെസെടുത്തതാണെന്നും നിയമവശങ്ങൾ പരിശോധിച്ചവരികയാണെന്നും ഗോ എയർ അറിയിച്ചു. അന്വേഷണത്തിൽ പൊലീസുമായി സഹകരിക്കുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama