go

കയ്യോങ്ങല്ലേ പൊലീസിനു നേരെ; ക്യാമറയുണ്ട് കാണാമറയത്ത്

palakkad-traffic-police
SHARE

മുംബൈ ∙ നഗരത്തിലെ ട്രാഫിക് പൊലീസിന് ശരീരത്തിൽ ഉറപ്പിക്കാവുന്ന രഹസ്യ ക്യാമറ നൽകാനൊരുങ്ങി ട്രാഫിക് വകുപ്പ്. ട്രാഫിക് പൊലീസിനെ ആക്രമിക്കുന്നവരെ എളുപ്പത്തിൽ കണ്ടെത്താനും നിയമ നടപടി സ്വീകരിക്കാനും രഹസ്യ ക്യാമറ ഉപകരിക്കുമെന്നും ട്രാഫിക് വകുപ്പ് വെളിപ്പെടുത്തി. .കഴിഞ്ഞ ദിവസം സാന്താക്രൂസ് ഈസ്റ്റിൽ സിഗ്നൽ തെറ്റിച്ച കാർ തടഞ്ഞ ട്രാഫിക് കോൺസ്റ്റബിളിനെ ഡ്രൈവർ ആക്രമിച്ചിരുന്നു. സാന്താക്രൂസ്–ചെമ്പൂർ ലിങ്ക് റോഡിൽ റസാഖ് ജംക്‌ഷനിൽ ശനിയാഴ്ച വൈകിട്ട് 7നാണ് സംഭവം. ചുവന്ന സിഗ്നൽ തെറ്റിച്ച കലീന നിവാസി മുഹമ്മദ് കലീം ഷെയ്ഖിനെ പൊലീസ് അന്നു തന്നെ അറസ്റ്റ് ചെയ്തു.

കോൺസ്റ്റബിൾ സ‍ഞ്ജയ് വഡ്കെയെ മർദിക്കുകയും ചീത്തവിളിക്കുകയും ചെയ്ത ശേഷം കാറോടിച്ചു പോയ പ്രതിയെ ബൈക്കിൽ പിന്തുടർന്നെങ്കിലും രക്ഷപ്പെട്ടിരുന്നു. തുടർന്ന് വഡ്കെ പൊലീസ് കൺട്രോൾ റൂമിന് വിവരം നൽകി. രാത്രി 8.05ന് ചെമ്പൂർ ഛെഡാനഗറിൽ ബീറ്റ് മാർഷൽ മനോഹർ പാട്ടീൽ പ്രതിയെ പിടികൂടി തിലക് നഗർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു.

രഹസ്യക്യാമറയുടെ ആദ്യ ബാച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ എത്തുമെന്നു ട്രാഫിക് പൊലീസ് ജോയിന്റ് കമ്മിഷണർ മധുകർ പാണ്ഡെ വെളിപ്പെടുത്തി. നേരത്തെയും ട്രാഫിക് പൊലീസ് പലതവണ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കോൺസ്റ്റബിൾ വഡ്കെ മൊബൈലിൽ ഫോട്ടോ എടുത്തതുകൊണ്ടാണ് പ്രതിയെ പിടിക്കാനായത്. ഇത് എപ്പോഴും പ്രായോഗികമല്ല. ക്യാമറയിൽ മുഴുവൻ രംഗങ്ങളും ലഭിക്കുമെന്നതിനാൽ പ്രതിക്ക് തക്കശിക്ഷ വാങ്ങിക്കൊടുക്കാൻ എളുപ്പമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama