go

സർക്കാരിനെ കുറ്റപ്പെടുത്തി ഹൈക്കോടതി; കുടിലുകൾ പൊളിക്കാനുള്ള ഉൽസാഹം ബംഗ്ലാവ് പൊളിക്കാൻ ഇല്ലാത്തതെന്ത്?

Mumbai News
SHARE

മുംബൈ∙ അനധികൃതമെന്ന് വ്യക്തമായിട്ടും അലിബാഗിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള സർക്കാർ ഉത്തരവുകൾക്ക് പ്രാദേശിക കോടതികൾ സ്‌റ്റേ നൽകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് ബോംബെ  ഹൈക്കോടതി. തീരദേശചട്ടങ്ങൾ ലംഘിച്ച് അലിബാഗിൽ നിർമിച്ച അനധികൃതകെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാൽപര്യഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന വിഷയത്തിൽ സർക്കാരിന്റെ അലംഭാവത്തെയും കോടതി വിമർശിച്ചു. പാവപ്പെട്ടവരുടെ കുടിൽ പൊളിക്കാനുള്ള ഉത്സാഹം ബംഗ്ലാവുകൾ പൊളിക്കുന്നതിൽ കാണുന്നില്ലെന്ന് കോടതി വിമർശിച്ചു.

പിഎൻബി തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ ബംഗ്ലാവ് പൊളിച്ചെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചപ്പോൾ നീരവ് മോദി ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്ന് നിങ്ങൾക്കറിയാം. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കെട്ടിടം ആദ്യം പൊളിച്ചത്-കോടതി ചൂണ്ടിക്കാട്ടി. അലിബാഗിൽ തീരദേശചട്ടങ്ങൾ ലംഘിച്ചുനിർമിച്ച 159 കെട്ടിടങ്ങൾക്കാണ് സർക്കാർ പൊളിച്ചുനീക്കൽ നോട്ടിസ് നൽകിയിട്ടുള്ളത്. ഇവയിൽ 24 എണ്ണം പൊളിച്ചുനീക്കിയിട്ടുണ്ട്. 111 എണ്ണത്തിന്റെ ഉടമസ്ഥരാണ് വിവിധ കോടതികളിൽ നിന്ന് സ്‌റ്റേ വാങ്ങിയിട്ടുള്ളത്.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama