go

15 വർഷം കഴിഞ്ഞ് ഫ്ലാറ്റ് തരാമെന്ന്; പലിശയടക്കം മടക്കിനൽകാൻ റേറ

Mumbai News
SHARE

മുംബൈ ∙ വാഗ്ദാനം ചെയ്ത സമയത്ത് ഫ്ലാറ്റ് നൽകാത്ത കെട്ടിട നിർമാതാവ് 10.75% പലിശ ഉൾപ്പെടെ  മുഴുവൻ തുകയും മടക്കി നൽകാൻ മഹാറേറ (മഹാരാഷ്ട്ര റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി) ഉത്തരവ്.  മേയ് ഫെയർ  മാരി ഡെവലപേഴ്സിന്റെ പദ്ധതിയിൽ ഫ്ലാറ്റ് ബുക്ക് ചെയ്ത ഉഷ ഇഖ്ബാൽ ഷായുടെ പരാതിയിലാണിത്. ഉപഭോക്താവിന്റെ മാനസിക വ്യഥയ്ക്കു നഷ്ടപരിഹാരമായി 50,000 രൂപയും നിയമ നടപടികൾക്കുള്ള ചെലവ് 20,000 രൂപയും നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

2012 ജൂലൈയിൽ  61.01 ലക്ഷം വിലയുള്ള 553 ചതുരശ്ര അടി  ഫ്ലാറ്റ് ബുക്ക് ചെയ്ത ഷാ, ആദ്യ ഘട്ടത്തിൽ 31.46 ലക്ഷം രൂപ നൽകി. തുക കൈപ്പറ്റിയെങ്കിലും നിയമാനുസൃതമായ കരാർ കെട്ടിട നിർമാതാവ് തയാറാക്കിയില്ല. 2015 ഡിസംബറിൽ ഫ്ലാറ്റ് നൽകുമെന്നായിരുന്നു ഉറപ്പ്,  എന്നാൽ, കെട്ടിട നിർമാതാവ് ഫ്ലാറ്റ് നൽകേണ്ട തീയതി 2027 ഡിസംബറിലേയ്ക്കു  നീട്ടി. 2027 ൽ ഫ്ലാറ്റ് നൽകാമെന്ന ഉറപ്പ് വിചിത്രമാണെന്നും  ഫ്ലാറ്റിന് പകുതിയിലേറെ തുക നൽകിയിട്ട് 15 വർഷത്തിനു ശേഷം ലഭിക്കുന്നതിൽ  ന്യായമില്ലെന്നും പരാതിക്കാരി വാദിച്ചു. ഇത്രയും വൈകി ഫ്ലാറ്റ് നൽകുന്ന പദ്ധതിയിൽ ഒരാളും ബുക്ക് ചെയ്യില്ലെന്നും ചൂണ്ടിക്കാട്ടി. കെട്ടിട നിർമാതാവ് സ്വീകരിച്ച പല നടപടികളും നിയമത്തിനു നിരക്കാത്തതാണെന്നും മഹാറേറ വിലയിരുത്തി.  

അതേസമയം, എന്നു ഫ്ലാറ്റ് നൽകാമെന്നു കരാറിൽ പറഞ്ഞിട്ടില്ലെന്നും വിവിധ സർട്ടിഫിക്കറ്റുകൾ ജില്ലാ കലക്ടറിൽനിന്ന് ലഭിക്കാത്തതാണ് വൈകാൻ കാരണമെന്നും മേയ് ഫെയർ വാദിച്ചെങ്കിലും മഹാറേറ അംഗീകരിച്ചില്ല.

MORE IN MUMBAI LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama