go

സ്വപ്ന പദ്ധതികളിൽ കൈകോർക്കാൻ കേരള ഫീഡ്സ് എംപ്ലോയീസ് വെൽഫെയർ ട്രസ്റ്റ്

kfe
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന കേരള ഫീഡ്സ് എംപ്ലോയീസ് വെൽഫെയർ ഫണ്ട് ട്രസ്റ്റിന്റെ വാർഷികവും കുടുംബസംഗമവും വേദിയിൽ നിന്ന്.
SHARE

കോട്ടയം∙ കേരള ഫീഡ്‌സിന്റെ കാലിത്തീറ്റ പ്ലാന്റുകളുടെ മൊത്തം ശേഷി 2000 മെട്രിക് ടണ്ണായി ഉയർത്തുന്നതടക്കമുള്ള സ്വപ്ന പദ്ധതികളിൽ കൈകോർക്കാൻ കേരള ഫീഡ്സ് എംപ്ലോയീസ് വെൽഫെയർ ഫണ്ട് ട്രസ്റ്റ്. ട്രസ്റ്റിന്റെ വാർഷികവും കുടുംബസംഗമവും നടന്ന വേദിയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. അരിക്കുഴയിൽ ഹൈടെക് കാലിത്തീറ്റ ഫാക്‌ടറി ഈ വർഷം ഡിസംബറിൽ പൂർത്തിയാക്കാനുള്ള ജോലികൾ നടന്നു വരികയാണ്. ഒരേസമയം 500 മെട്രിക് ടൺ കാലിത്തീറ്റ ഉൽപാദിപ്പിക്കാനാകും. 66 കോടി രൂപയാണ് ഫാക്‌ടറി നിർമാണത്തിന്റെ എസ്‌റ്റിമേറ്റ് തുക. 

ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ ക്ഷീരകർഷകർക്കു ഹൈടെക് കാലിത്തീറ്റ ഫാക്‌ടറിയുടെ പ്രയോജനം ലഭിക്കും. അരിക്കുഴയിലെ ഫാക്‌ടറി യാഥാർഥ്യമാകുന്നതോടെ കേരള ഫീഡ്‌സിന്റെ കാലിത്തീറ്റ പ്ലാന്റുകളുടെ മൊത്തം ശേഷി 2000 മെട്രിക് ടണ്ണായി ഉയരുമെന്നാണു കണക്കാക്കുന്നത്. വാർഷിക പൊതുയോഗം കേരള ഫീഡ്സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ ഡോ. ബി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.ഹരിലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറാർ സജി പി. ജോസഫ് വരവ് – ചെലവ് കണക്ക് അവതരിപ്പിച്ചു. എ.ആർ. ഭരതൻ, എൻ.ജി. സുധീർ, സി.കെ. ചന്ദ്രൻ, എം.പി.ഉണ്ണികൃഷ്ണൻ, കെ.സി. ഹരിദാ സ്, എം.ആർ. രാധാകൃഷ്ണൻ, കെ.കെ. അനുരാജ്, എം. പ്രമോദ്, കെ.സി. സന്തോഷ്, ബിജു ആനന്ദ് എന്നിവർ പ്രസംഗിച്ചു. 

ജീവനക്കാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡുകൾ സമ്മാനിച്ചു. കേരള സർവകലാശാലയിൽ നിന്നു നഴ്സിങിൽ പിഎച്ച്ഡി നേടിയ കേരള ഫീഡ്സ് ഡപ്യൂട്ടി മാർക്കറ്റിങ് മനേജർ ഷൈൻ എസ്. ബാബുവിന്റെ ഭാര്യ ഡോ. പി.എസ്. സോനയെയും  കുടുംബസംഗമത്തിൽ അനുമോദിച്ചു.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama