go

പ്രളയക്കെടുതിയിൽ സേവനസന്നദ്ധരായി കുറ്റ്യാടിയിലെ ചെറുപ്പക്കാർ

kondotty2
SHARE

കൊച്ചി∙ പ്രളയക്കെടുതിയിലായ സ്ഥലങ്ങളിൽ സേവനസന്നദ്ധരായി കോഴിക്കോട് കുറ്റ്യാടിയിൽ  നിന്ന് വന്ന ഒരു കൂട്ടം ചെറുപ്പക്കാർ മാതൃകയാവുന്നു. നാൽപ്പതോളം യുവാക്കളാണ് എറണാകുളം പരിസരങ്ങളിൽ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. വീട്ടിലെ ഇലക്ട്രിക് , പ്ളബിംഗ് അറിയാവുന്നരുള്‍പ്പടെയുള്ളവർ അടങ്ങിയ സംഘാംഗങ്ങൾ നീറിക്കോട്, ആലങ്ങാട് പരിസര പ്രദേശങ്ങളിൽ ആണ് സന്നദ്ധ സേവനം ചെയ്യുന്നത്. 

kondotty

ശുചീകരണ പ്രവർത്തികൾക്ക് പുറമേ വീടുകളുടെ ആവശ്യമായ പാത്രങ്ങൾ പായ തുടങ്ങിയ അത്യാവശ്യ വസ്തുക്കളും ഇവർ വിതരണം ചെയ്യുന്നുണ്ട്.  ക്യാമ്പ് പരിസരപ്രദേശങ്ങളിലെ അഞ്ഞൂറോളം പേരുകൾക്ക്  കോഴിക്കോടൻ വിഭവങ്ങൾ തയ്യാറാക്കി കൊടുക്കാനും ഒരുങ്ങുകയാണ്  ഇവർ ഷംസീർ എ കെ, അഫ്‌സൽ കെ എസ്., അമീർ പൂളക്ക, യൂനുസ് എ വി, സകരിയ മരക്കാർ, സാബിത് യു വി,രാഹുൽ, എന്നിവരാണ് നേതൃത്വം നൽകുന്നത്. 

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama