go

മാനസികാരോഗ്യ പ്രാഥമിക പരിചരണം എന്ന വിഷയത്തിൽ പരിശീലനം

vipassana
SHARE

പത്തനംതിട്ട ∙ മലങ്കര ഓർത്തഡോക്സ് സഭാ മാനവശാക്തീകരണ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിപാസന വൈകാരിക സഹായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഞായർ (9) 1:30ന് മാനസികാരോഗ്യ പ്രാഥമിക പരിചരണം എന്ന വിഷയത്തിൽ പരിശീലനം നടത്തും. സെന്റ് ബേസിൽ അരമനയിൽ നടക്കുന്ന പരിശീലനം മലങ്കര ഓർത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം തലവൻ ഡോ. വർഗീസ് പുന്നൂസ് ക്ലാസ് നയിക്കും. ഫാ. റോയി പി. തോമസ്, ഡോ. ഡേയ്സി ജെ. കോശി എന്നിവർ നേതൃത്വം നൽകും. പൊതുജനങ്ങൾക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യം.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama