go

ശുചീകരണത്തിൽ സുസ്ഥിരമായ മാതൃക കാട്ടി ഉദ്യാനം പ്രവർത്തകർ

udhyanam
ശുചീകരണത്തിനുമുമ്പ്, ശേഷം
SHARE

തിരുവനന്തപുരം∙ ചേഞ്ച് ക്യാൻ ചേഞ്ച് ക്ലൈമറ്റ് ചേഞ്ച് ഉദ്യമത്തിന്റെ കീഴിലുള്ള പ്രൊജക്ട് ഉദ്യാനത്തിന്റെ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്കു കടക്കുന്നു.  ജൂൺ 10 ന് തിരുവനന്തപുരം ജവഹർനഗറിൽ തുടക്കം കുറിച്ച, ടെറുമോ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡ് സ്പോൺസർ ചെയ്യുന്ന ഉദ്യാനം പ്രൊജക്റ്റ് വിജയകരമായി പ്രവർത്തിച്ചു വരുകയാണ്. ജില്ലയിൽ ഭൂരിഭാഗം മാലിന്യങ്ങളെയും വൃത്തിയാക്കി അവിടെ സുസ്ഥിര മാലിന്യ നിർമാർജനത്തിന്റെ മാതൃക അവതരിപ്പിക്കുന്ന ഈ ഉദ്യമം, തിരുവനന്തപുരം കണ്ണാശുപത്രി സമീപമുള്ള മാലിന്യ കൂമ്പാരമാണ് രണ്ടാം ഘട്ടമായി തിരഞ്ഞെടുത്തത്. 

രാവിലെ 10 മണിക്ക് ജില്ലാ കളക്ടർ ഡോക്ടർ കെ വാസുകി ഐഎഎസ് അലങ്കാര ചെടി നട്ടുകൊണ്ട് പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റന്റ് സതീഷ്കുമാർ എന്നിവർ പങ്കെടുത്തു. റസിഡന്റ് അസോസിയേഷൻ സഹായത്തോടെ തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നു കൗൺസിലർ ഉറപ്പുനൽകി. സാധാരണ ശുചീകരണ പരിപാടികളിൽ നിന്നും വ്യത്യസ്തമായി സുസ്ഥിരമായ ഒരു മാതൃകയാണ് ഉദ്യാനം പ്രവർത്തകർ അവലംബിക്കുന്നത്.

ഉദ്യാനം പ്രവർത്തകർ

ശേഖരിച്ച മാലിന്യങ്ങളെ ജൈവമെന്നും അജൈവമെന്നും തരംതിരിച്ചു‌ ജൈവമാലിന്യങ്ങളെ കഴുകി വൃത്തിയാക്കി മെറ്റീരിയൽ റിക്കവറി സെന്ററിൽ അയക്കുകയാണ് പ്രവർത്തകർ ചെയ്തത്. വാർ‍ഡിൽ തന്നെ സ്ഥിതി ചെയ്യുന്ന ‍‍ജോൺ കോക്സ് എഞ്ചിനീയറിംഗ് കോളേജിലെ നസ്സ് വോളന്റിമാരും ജില്ലാ കളക്ടറുടെ ഇന്റേൺസുമാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama