go

ബ്രൈറ്റ് ബ്രിയോ ക്വിസ് മൽസരം: കറുകച്ചാൽ എൻ.എസ്.എസ് എച്ച്.എസ്.എസ് ജേതാക്കൾ

brite
ക്വിസ് മൽസരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ കറുച്ചാൽ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ ടീം എവറോളിങ് ട്രോഫിയും ക്യാഷ്അവാർഡും ചങ്ങനാശേരി മുൻസിപ്പൽ ചെയർമാൻ ലാലിച്ചൻ ആന്റണിയിൽ നിന്ന് ഏറ്റുവാങ്ങുന്നു.
SHARE

ചങ്ങനാശേരി∙രാജ്യാന്തര ഷെഫ് ദിനത്തിന്റെ ഭാഗമായി ചങ്ങനാശേരി ബ്രൈറ്റ് ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സംസ്ഥാന തലത്തിൽ നടത്തിയ ക്വിസ് മൽസരത്തിൽ കറുകച്ചാൽ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ വിജയികളായി. സെന്റ് പിറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂൾ കുറുമ്പനാടം രണ്ടാം സ്ഥാനവും കൊല്ലം എസ്എൻഡിപി കരയോഗം ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.

മുൻസിപ്പൽ ചെയർമാൻ ലാലിച്ചൻ ആന്റണി സമ്മാനദാനം നിർവഹിച്ച ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർ സിബി തോമസ്, ബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജോസ് അമ്പാട്ട്, പ്രിൻസിപ്പൽ സജി സഖറിയാസ് എന്നിവർ പങ്കെടുത്തു.സംസ്ഥാനത്തെ വിവിധ ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നായി ഇരുപത്തഞ്ചോളം ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. 

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama