go

രാജ്യാന്തര ഹോളി ഖുർആൻ അവാർഡിന് ഹവ്വ നസീമ

IMG-20181102-WA0088
SHARE

കോഴിക്കോട്∙ കർണ്ണാടക ഗ്രാമ വികസന മന്ത്രിയും ഉള്ളാൾ സ്വദേശിയുമായ യു.ടി. ഖാദറിന്റെ മകൾ ഹവ്വ നസീമ ദുബായിൽ നടക്കുന്ന 
രാജ്യാന്തര ഹോളി ഖുർആൻ അവാർഡിന് വേണ്ടിയുള്ള മത്സരത്തിലേക്കായി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നായി അവാർഡിനായി മത്സരിക്കുന്ന 63 പേരിൽ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു മത്സരാർഥിയാണ് ഹവ്വ നസീമ.

ദുബൈ സയന്റിഫിക് ആന്റ് കൾച്ചാൽ അസോസിയേഷൻ അൽ മൻസാറിൽ നവംമ്പർ നാലു മുതൽ പതിനാറു വരെയാണ് മത്സരങ്ങൾ. ഏകദേശം അമ്പതു ലക്ഷം രൂപ (2.5 ലക്ഷം ദിർഹം)മാണ് അവാർഡ് തുക. ഷെയ്ക്ക് സാഹിദിന്റെ ഭാര്യ ഷെയ്ക്ക ഫാത്തിമ‌യുടെ സ്മരണാർഥം ഏർപ്പെടുത്തിയതാണ് അവാർഡ്

മഅദ്ദിൻ അക്കാദമിയിലെ വിദ്യാർഥിനിയായ ഹവ്വ നസീമ മഞ്ചേരി ഗവൺമെന്റ് ഹയർ  സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. നേരത്തെ ഖുർആൻ മനപ്പാഠമാക്കി കഴിവു തെളിയിച്ച മിടുക്കിയാണ് ഹവ്വ നസീമ.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama