go

"സ്നേഹ പ്രളയത്തിൽ ഒരു ദിവസം"; ചർച്ചയും കൂടിച്ചേരലുമായി ഒരു പ്രദർശനം

exhi
SHARE

കുറ്റിപ്പുറം∙ എഎൽപി സ്കൂൾ കുറ്റിപ്പുറം സൗത്ത് സൗഹൃദ കൂട്ടായ്മ, കേരളപ്പിറവി മാസാചരണത്തിന്റെ ഭാഗമായി കാഴ്ച്ചയും ഒച്ചയും ചർച്ചയും സൗഹൃദ കൂടിച്ചേരലുകളോടും കൂടിനവം: 12 തിങ്കളാഴ്ച സ്കൂൾ അങ്കണത്തിൽ ഒരു പ്രദർശനം ഒരുക്കുന്നു. വരുന്ന എല്ലാവരും പ്രത്യേക ക്ഷണിതാക്കളാകുന്നപരിപാടിയിൽ ഉദ്ഘാടനമോ അതിനോടു ബന്ധപ്പെട്ട മറ്റു ചടങ്ങുകളോ ഇല്ല. 

"സ്നേഹ പ്രളയത്തിൽ ഒരു ദിവസം" എന്ന് പേരിട്ട് വിളിക്കുന്ന ഈ സദുദ്യമത്തിൽ നാട്ടറിവുകളും നാട്ടു നന്മകളും മേളിക്കുന്നു. ഫോട്ടോഗ്രാഫർമാരായ അജീബ് കോമാച്ചി, അകിയ കോമാച്ചി എന്നിവരുടെ പ്രകൃതിയിലേക്കു തുറന്നു പിടിച്ച ക്യാമറക്കണ്ണുകൾ ആനന്ദിപ്പിക്കുന്നതോടൊപ്പം

 വിജയൻ ചെറുതുരുത്തിയുടെ 200-ൽ അധികം വരുന്ന പഴയ കാല കാർഷിക ഉപകരണങ്ങൾ ഗൃഹാതുരതയിലേക്കും ഭൂതകാല സ്മരണയുടെ ചരിത്രബോധ്യത്തിലേക്കും എത്തിക്കുന്നു. 

ശാരീരികമായ അവശതകൾ മനസ്സിന്റെ സന്തോഷത്തിനെയും ശക്തിയേയും ബാധിച്ചാൽ അത് ജീവിതത്തിന്റെ പ്രസാദാത്മകത ഇല്ലാതാക്കും എന്ന് ഉമ്മുക്കുത്സുവും അവരുടെ ചിത്രങ്ങളും ഓർമ്മിപ്പിക്കുന്നു. പാമ്പുകൾ ക്ഷുദ്രജീവികളല്ല അവ പ്രകൃതിയുടെ, മനുഷ്യന്റെ സഹകാരികളാണ് എന്ന് ബഷീർ വയനാട് ബോധ്യപ്പെടുത്തുന്നു.

പഴയകാല ഉപകരണങ്ങൾ ,നാടൻ കലാഉപകരണങ്ങൾ ,നാണയങ്ങൾ വിവിധ രാജ്യങ്ങളിലെ കറൻസികൾ, വിവിധ സംഗീത ഉപകരണങ്ങൾ മെഡിക്കൽ റോബോട്ടിക്ക് പ്രദർശനങ്ങൾ, കെൽട്രോണിന്റെ പ്രദർശന സ്റ്റാൾ എന്നിവയും കാഴ്ച്ചക്കാരെ കാത്തിരിക്കുന്നു. ഇതിനിടയിൽ വരുന്ന കലാകാരൻമാർക്കെല്ലാം അവരുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കാനുള്ള തത്സമയവേദിയും ഈ സൗഹൃദ കൂടിച്ചേരലിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. 

വൈകീട്ട് 6 മണി മുതൽ എടപ്പാൾ വിശ്വൻ, അനസ് മുഹമ്മദ്, നിവേദിത സുനിൽ, സായിഭദ്ര എന്നിവർ ഒരുക്കുന്ന ഗസൽ സന്ധ്യയും ഈ സൗഹൃദ കൂട്ടായ്മയുടെ പ്രത്യേകതയാണ്. 

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama