go

ആസ്‌ട്രോ ഫിസിക്സിൽ ഡോക്ടറേറ്റ് നേടി രഹന

rehana
രഹന പി ടി
SHARE

മലപ്പുറം∙ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അസ്‌ട്രോ ഫിസിക്സിൽ ഡോക്ടറേറ്റ് നേടി രഹന പി ടി. ഐഎസ്ആര്‍ഒയിൽ 2015ൽ നിന്ന് വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യത്തെ ശാസ്ത്രിയ ബഹിരാകാശ നിരീക്ഷണശാലയായ ആസ്ട്രോസാറ്റിലെ വിവരങ്ങൾ ഉപയോഗിച്ച് ഗാലക്സികളിലെ നക്ഷത്രങ്ങളുടെ ഉത്ഭവവും പരിണാമവും എന്ന വിഷയത്തിൽ ആണ് രഹന ഗവേഷണം പൂർത്തിയാക്കിയത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്സിലെ പ്രൊഫ. ജയന്ത് മൂർത്തിയുടെയും ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഗുഡേന്നവരുടെയും നേതൃത്വത്തിലാണ് രഹന പഠനം പൂർത്തിയാക്കിയത്. മലപ്പുറം ചുങ്കത്തറ സ്വദേശിയായ പയ്യശ്ശേരി തണ്ടുപാറക്കൽ ഉസ്മാന്റെയും റംലയുടെ മകളും നിലംബൂർ സ്വദേശിയായ പുത്തൻപുരക്കൽ ഇക്ബാലിന്റെ ഭാര്യയുമാണ് ഡോ. രഹന.

MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama